തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. ഒക്ടോബര്‍ 12 ന...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. ഒക്ടോബര്‍ 12 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ അന്ത്യശാസനം.
മൂന്നു പ്രാവശ്യ അറിയിച്ചിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരാകാത്തതിനാലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടി.
അതേസമയം കേസിലെ രണ്ടാം പ്രതിയും കാറിന്റെ ഉടമസ്ഥയുമായിരുന്ന വഫ ഫിറോസ് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു.
Keywords: Sriram Venkittaraman, Murder case, Court, Journalist death
COMMENTS