തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തു കേസില്‍ മന്ത്രി കെ.ടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും രംഗത്തെ...
തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തു കേസില്‍ മന്ത്രി കെ.ടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും രംഗത്തെത്തി.
ഈ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതു ശരിതന്നെയാണ്. പക്ഷേ, അന്വേഷണ ഏജന്‍സികളുടെ ശ്രമം പുകമറ സൃഷ്ടിക്കുകയാണ്.
കേസിന്റെ അന്വേഷണം വഴിതിരിച്ചു വിടാന്‍ അവര്‍ ശ്രമിക്കുന്നു. ശരിയായ അന്വേഷണമെന്നു പറയണമെങ്കില്‍ കണ്ണ് പൊട്ടനായിരിക്കണം.
ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ല. അദ്ദേഹത്തിന്റെ രാജി എന്ന ആവശ്യം തന്നെ അപ്രസക്തമാണ്. ആറ് മാസമായി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. അവരുടെ അന്വേഷണത്തില്‍ രാഷ്ട്രീയമുണ്ട്.
19 മന്ത്രിമാരെയും ചോദ്യം ചെയ്താല്‍ മന്ത്രിസഭ രാജിവയ്ക്കണോ? ഈ കേസില്‍ അന്വേഷണത്തിനായി വിദേശത്തു പോയ കേന്ദ്ര ഏജന്‍സിക്ക് വിമാനക്കൂല പോയതു മാത്രമാണ് മിച്ചം. മേയ് മാസത്തില്‍ ഇലക്ഷന്‍ വരെ തുടരുമെമന്നും കാനം പറഞ്ഞു.
തുരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് സിപിഐയെ ഒഴിവാക്കിയത് ഔചിത്യമില്ലായ്മയാണ്. അതൊരു രാഷ്ട്രീയ വിഷയമല്ല. ആ വിഷയത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പ്രതിഷേധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.
COMMENTS