അബുദാബി : ഐ.പി.എല്‍ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യന്‍സിനെ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ...
അബുദാബി : ഐ.പി.എല്‍ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യന്‍സിനെ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തി.
ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബയ് ടോസ് നേടിയ ധോണി ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. രാജ്യാന്തര ക്രക്കറ്റില്‍ നിന്നു വിരമിച്ച ശേഷമുഉളള ധോണിയുടെ ആദ്യ ഐ.പി.എല്‍ മത്സരമാണിത്.
ആദ്യം ബാറ്റു ചെയ്ത മുംബയ് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മുംബയ് നിരയില്‍ 31 പന്തില്‍ 42 റണ്‍സെടുത്ത സൗരഭ് തിവാരിയും ക്വിന്റണ്‍ ഡി കോക്കും 33 (20) മാത്രമാണ് തിളങ്ങിയത്.
ചെന്നൈക്കായി ലുങ്കി എന്ഗിഡ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ചഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി, സാം കറനും പീയൂഷ് ചാവ്ലയും ഓരോ വിക്കറ്റ് നേടി.
ആമ്പാട്ടി റായിഡുവും 71 (48), ഫാഫ് ഡുപ്ളെസിയും 58 (44) ചേര്‍ന്ന് ചെന്നൈയെ വിജയതീരത്ത് അടുപ്പിക്കുകയായിരുന്നു. ആറു പന്തില്‍ 18 റണ്‍സെടുത്ത് സാം കറന് ചെന്നൈയുടെ വിജയം അനായാസമാക്കി. 19.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈയുടെ വിജയം.
ധോണിയുടെ ബാറ്റിംഗ് മായാജാലം കാണാന്‍ ആരാധകര്‍ കാത്തിരുന്നുവെങ്കിലും അവസാനമിറങ്ങിയ ധോണി രണ്ടു പന്തു നേരിട്ടെങ്കിലും റണ്‍സൊന്നും നേടിയില്ല.
ഗാലറികള്‍ കോവിഡിനെ പേടിച്ചു ശൂന്യമാക്കിയിരുന്നെങ്കിലും കോടിക്കണക്കിന് ആരാധകര്‍ ടിവിക്കു മുന്നില്‍ കളികാണാനുണ്ടായിരുന്നു.
മുംബയ് നിലവിലെ ചാംപ്യന്മാരും നാല് തവണ ഐ.പി.എല്‍ കീരീടം നേടുകയും ചെയ്ത ടീമാണ്.
സ്പിന്‍ ബോളിംഗിന് അനുകൂലമായ പിച്ചാണ് അബുദാബിയിലേത്. ഇതുകൊണ്ടു തന്നെയായിരുന്നു ധോണി ഫീല്‍ഡിംഗ് തിരഞ്ഞെടുത്തത്.
COMMENTS