ന്യൂഡല്‍ഹി: എം എസ് ധോണിക്കൊപ്പം സുരേഷ് റെയ്നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ധോണിയെപ്പോലെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് റെയ്നയു...
ന്യൂഡല്‍ഹി: എം എസ് ധോണിക്കൊപ്പം സുരേഷ് റെയ്നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു.
ധോണിയെപ്പോലെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിയുടെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കളം വിടുന്നതെന്നു 33കാരനായ റെയ്ന പറഞ്ഞു.
'മനോഹരമായി നിങ്ങള്‍ക്കൊപ്പം കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോണി, അഭിമാനത്തോടെ ഈ യാത്രയില്‍ നിങ്ങളോടൊപ്പം ഞാനും ചേരുന്നു. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്'- എന്നായിരുന്നു റെയ്നയുടെ ഇന്‍സ്റ്റാഗ്രാം സന്ദേശം.
യുഎഇയില്‍ അടുത്ത മാസം നടക്കുന്ന ഐപിഎല്ലില്‍ ധോണിയും റെയ്നയും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ക്യാപ് അണിയും.ഇന്ത്യക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ധോണിയുടെ ടീമിലെ ഏറ്റവും വിശ്വസ്ത ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്നു റെയ്‌ന. ഇരുവരും തമ്മില്‍ ഏറെ ആത്മബന്ധവുമുണ്ട്.
COMMENTS