ചെന്നൈ: സംവിധായകനും മലയാളം - തമിഴ് നടി ശരണ്യയുടെ പിതാവുമായ എ.ബി രാജ് (95) അന്തരിച്ചു. 1951 മുതല്‍ 1986 വരെയുള്ള സിനിമാ ജീവിതത്തില്‍ അദ്ദേഹം ...
ചെന്നൈ: സംവിധായകനും മലയാളം - തമിഴ് നടി ശരണ്യയുടെ പിതാവുമായ എ.ബി രാജ് (95) അന്തരിച്ചു. 1951 മുതല്‍ 1986 വരെയുള്ള സിനിമാ ജീവിതത്തില്‍ അദ്ദേഹം 65 ഓളം മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
11 സിംഹള ചിത്രങ്ങളുടെയും സംവിധായകനാണ് എ.ബി രാജ്. കണ്ണൂര്‍ ഡീലക്സ്, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റു, ചീഫ് ഗസ്റ്റ്, താളം തെറ്റിയ താരാട്ട്..... തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മലയാള ചിത്രങ്ങള്‍.
പ്രശസ്ത സംവിധായകന്മാരായ ഹരിഹരന്, ഐ.വി ശശി, പി.ചന്ദ്രകുമാര്‍, രാജശേഖരന് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.
Keywords: A.B Raj, Passes away, Actress Saranya Ponvannan
COMMENTS