തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്ന തരത്തില്‍ തുടരുന്നു. ഇന്ന് ജില്ലയില്‍ 485 പേര്‍ക്കാണ് രോഗം സ്ഥിര...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്ന തരത്തില്‍ തുടരുന്നു. ഇന്ന് ജില്ലയില്‍ 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേസമയം, 777 പേര്‍ ഇന്ന് രോഗമുക്തിരായെന്നതു മാത്രമാണ് ആശ്വാസം.
ഇതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടിരിക്കുന്നതെന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. രോഗികളില്‍ 33 പേരുടെ രോഗഉറവിടം അറിയില്ലെന്നതും ആശങ്ക ഇരട്ടിയാക്കുന്നു.
ഇന്ന് ജില്ലയില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളാകുന്നതിനനുസരിച്ച് രോഗീപരിചരണവും ആശങ്കാകുലമായ സ്ഥിതിയിലേക്കു പോവുകയാണ്.
തലസ്ഥാനത്ത് രോഗം നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയില്‍ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥിതിയുള്ളത് അഞ്ചുതെങ്ങ് മേഖലയിലാണ്. വിടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആഴ്ചകളായി തുടരുകയാണ്. ഇന്ന് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ജനപ്രതിനിധികള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.
ഇവിടെ ഏതാണ്ട് മുപ്പതു ശതമാനത്തിനു മുകളില്‍ പ്രദേശവാസികള്‍ രോഗികളായെന്നാണ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 476 പേരെ പരിശോധിച്ചപ്പോള്‍ 125 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നേരത്തേ, ദിവസം 444 പേരെ പരിശോധിച്ചതില്‍ 104 പേരും രോഗികളായിരുന്നു.
മത്സ്യബന്ധന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് വര്‍ക്കലയുടെ പ്രാന്തത്തിലുള്ള അഞ്ചുതെങ്ങ്.
Summary: The spread of Covid in Thiruvananthapuram district continues to be alarming. Today, 485 people have been diagnosed with the disease in the district. At the same time, the only relief is that 777 people are cured today. Of these, 435 were infected through contact. The fact that 33 of the patients did not know the source of the disease also doubles the concern.
Keywords: Covid, Thiruvananthapuram district, Alarming, Anjuthengu
COMMENTS