തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 1426 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 105 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇന്ന് അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യ (68), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52)തിരുവനന്തപുരം വലിയതുറ മണിയന്‍ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75) എന്നിവരാണ് മരിച്ചത്.
രോഗികളില്‍ 62 പേര്‍ വിദേശത്ത് നിന്ന് എത്തിയപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ വന്നവര്‍ 72 ആണഅ. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടു.
രോഗികളുടെ എണ്ണം ജില്ല തിരിച്ച്
തിരുവനന്തപുരം 291
മലപ്പുറം 242
കോഴിക്കോട് 158
കാസര്‍കോട് 147
ആലപ്പുഴ 146
പാലക്കാട് 141
എറണാകുളം 133
തൃശൂര്‍ 32
കണ്ണൂര്‍ 30
കൊല്ലം 25
കോട്ടയം 24
പത്തനംതിട്ട 20
വയനാട് 18
ഇടുക്കി 4.
Keywords: Kerala, Coronavirus, Covid 19, Negative, Positive
COMMENTS