തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1195 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1195 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് 1234 പേര്‍ രോഗമുക്തരായി.
ഇന്ന് ഉറവിടമറിയാത്ത 79 കേസുകളുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 125 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 66 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 13 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് ഏഴ് മരണം സ്ഥിരീകരിച്ചിട്ടുള്ളത്. കാസര്‍കോട് ഉടുമ്പുത്തല അസൈനാര്‍ ഹാജി (76), കണ്ണൂര്‍ ഇരിക്കൂര്‍ യശോദ (59), കോഴിക്കോട് ഫറോഖ് പ്രഭാകരന്‍ (73), കോഴിക്കോട് ചോമ്പാല പുരുഷോത്തമന്‍ (66), കോഴിക്കോട് കക്കട്ടില്‍ മരക്കാര്‍കുട്ടി (70), എറണാകുളം തൃക്കാക്കര ജോര്‍ജ് ദേവസി (83) കൊല്ലം വെളിനല്ലൂര്‍ അബ്ദുള്‍ സലാം (58) എന്നിവരാണ് മരിച്ചത്.
പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍ :
തിരുവനന്തപുരം-274 (264)
മലപ്പുറം-167 (138)
കാസര്‍കോട്-128 (119)
എറണാകുളം-120 (83)
ആലപ്പുഴ-108 (91)
തൃശ്ശൂര്‍-86 (54)
കണ്ണൂര്‍-61 (41)
കോട്ടയം-51 (38)
കോഴിക്കോട്-39 (35)
പാലക്കാട്-41 (20)
ഇടുക്കി-39 (32)
പത്തനംതിട്ട-37 (24)
കൊല്ലം-30 (18)
വയനാട്-14 (14).
നിലവില്‍ 1,47,074 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവിരല്‍ 11,167 പേര്‍ ആശുപത്രികളിലാണ്. 1444 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഹോട്സ്പോട്ടുകളുടെ എണ്ണം 515 ആയി.
നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം-528
കൊല്ലം-49
പത്തനംതിട്ട-46
ആലപ്പുഴ-60
കോട്ടയം-47
ഇടുക്കി-58
എറണാകുളം-35
തൃശ്ശൂര്‍-51
പാലക്കാട്-13
മലപ്പുറം-77
കോഴിക്കോട്-72
വയനാട്- 40
കണ്ണൂര്‍-53
കാസര്‍കോട്-105.
Keywords: Kerala, Coronavirus, Covid, Pinarayi Vijayan, Kollam, Pathanamthitta
COMMENTS