മൂന്നാര്‍: മൂന്നാറില്‍ രാജമലക്കു സമീപമുപണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. ഇതുവരെ 12 പേരെ രക്ഷപ്പെടുത്തി ആശു...
മൂന്നാര്‍: മൂന്നാറില്‍ രാജമലക്കു സമീപമുപണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. ഇതുവരെ 12 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേവികുളം തഹസീല്‍ദാര്‍ അറിയിച്ചു.
ആറ് പുരുഷന്‍മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. 55 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. വിശാല്‍ (12), ശിവകാമി (38), രാമലക്ഷ്മി (40), രാജേശ്വരി (43), മുരുകന്‍ (46), ഗാന്ധിരാജ് (48), മയില്‍ സ്വാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44) എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. മരിച്ച രണ്ടു പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
പളനിയമ്മ (50), ദീപന്‍ (25), സീതാലക്ഷ്മി (33), സരസ്വതി (50) എന്നിവരെ മൂന്നാര്‍ കണ്ണന്‍ദേവന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണന്‍ദേവന്‍ ഡിവിഷനിലെ പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങളാണ് ദുരന്തത്തിനിരയായത്. ലയങ്ങള്‍ക്ക് മുകളിലേക്ക് മലയിടിഞ്ഞു വീഴുകയായിരുന്നു. 20 വീടുകളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോവുകയായിരുന്നു.
ഫോണ്‍ ബന്ധമില്ലാത്ത സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ വളരെ വൈകി. സമീപവാസികള്‍ രാവിലെ ഏഴരയോടെ രാജമലയില്‍ വനം വകുപ്പിന്റെ ഓഫീസിലെത്തിയാണ് ദുരന്തവിവരം അധികൃതരെ അറിയിച്ചത്. വനം വകുപ്പ് അധികൃതര്‍ ഉടന്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തി.
ഇടമലക്കുടിയിലേക്കുള്ള പ്രവേശന കവാടമാണ് പെട്ടിമുടി. മൂന്നുവശവും മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്. ഇവിടെ ഫോണ്‍ ബന്ധം നിലച്ചിട്ട് മാസങ്ങളായി.
Summary: The death toll in the landslide near Rajamala in Munnar has risen to 11. So far, 12 people have been rescued and admitted to the hospital, Devikulam tehsildar said. The lanslide occurred in Pettimudi settlement in the Kannandevan division of Munnar.
Keywords: Landslide,Rajamala, Munnar, Rescue, Devikulam tehsildar, Pettimudi, Settlement, Kannandevan division
COMMENTS