തിരുവനന്തപുരം: കോവിഡ് രോഗികള്‍ പെരുകുന്ന തലസ്ഥാനനഗരം അഗ്നിപര്‍വതത്തിന് മുകളിലാണെന്നും ഏതുനിമിഷവും പൊട്ടിത്തെറിക്കാമെന്നും മന്ത്രി കടകംപളളി ...
തിരുവനന്തപുരം: കോവിഡ് രോഗികള്‍ പെരുകുന്ന തലസ്ഥാനനഗരം അഗ്നിപര്‍വതത്തിന് മുകളിലാണെന്നും ഏതുനിമിഷവും പൊട്ടിത്തെറിക്കാമെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്.
തിരുവനന്തപുരത്ത് സമൂഹവ്യാപനം നടക്കില്ലെന്ന് പറയാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ വിവരം മറച്ചുവയ്ക്കുകുമില്ല.
കുമരിച്ചന്തയില്‍ രോഗം സ്ഥിരീകരിച്ച മത്സ്യവില്പനക്കാരന് കന്യാകുമാരിയുമായി ബന്ധമുണ്ട്. അതുപോലെ, രോഗം സ്ഥിരീകരിച്ച പൂന്തുറയിലെ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് നിരവധി ഡോക്ടര്‍മാരുമായി ഇടപെട്ടിട്ടുണ്ട്.
ഭക്ഷണ ഡെലിവറി ബോയ്ക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്ക പടര്‍ത്തുന്നു. നഗരത്തിലെ എല്ലാ ഭക്ഷണ വിതരണക്കാര്‍ക്കും രണ്ടുദിവസത്തിനുള്ളില്‍ ആന്റിജന്‍ പരിശോധന നടത്തും.
ഏതു സാഹചര്യവും നേരിടാന്‍ തലസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാണ്. തിരുവനന്തപുരം ജില്ലയില്‍ ഉറവിടമറിയാത്ത കേസുകളുടെ എണ്ണം കൂടുന്നു. നിയന്ത്രണം കടുപ്പിക്കുകയല്ലാതെ വഴിയില്ല.
വെള്ളനാട് ടൗണ്‍,ം, കണ്ണമ്പള്ളി, പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖല എന്നിവിടങ്ങളിലെല്ലാം നിയന്ത്രണമേര്‍പ്പെടുത്തി.
തിരുവനന്തപുരത്ത് അത്യാവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമാനമാണ് എറണാകുളം ജില്ലയിലെയും സ്ഥിതി. ഉറവിടമറിയാത്ത കേസുകള്‍ ഇവിടെയും വര്‍ദ്ധിക്കുന്നു. സമ്പര്‍ക്കത്തിലൂടെ ഇന്നലെ ആറ് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
എറണാകുളം ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം വരുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
Keywords: Thiruvananthapuram, Ernakulam, Covid 19, Kadakampally Surendran
COMMENTS