ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ പുതുതായി രൂപീകരിക്കപ്പെടുന്ന സമിതിക്ക് തീരുമാനമെടുക്കാമെന്ന് ...
ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ പുതുതായി രൂപീകരിക്കപ്പെടുന്ന സമിതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വിധിച്ചു.
ജസ്റ്റിസുമാരായ യു. യു ലളിത്, ഇന്ദുമല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചിരിക്കുന്നത.് ക്ഷേത്രം കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ എതിരെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ തലവനായിരുന്ന അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് 13 വര്‍ഷത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം വിധി വന്നിരിക്കുന്നത്.
ക്ഷേത്രത്തിന്റെ മറ്റ് നിലവറകളിലെ സ്വത്തുക്കള്‍ തുറന്നു പരിശോധിച്ച് കണക്കെടുത്തുവെങ്കിലും ബി നിലവറ ഇതുവരെ തുറന്നിട്ടില്ല. ആചാരപരമായ കാരണങ്ങളാല്‍ നിലവ തുറക്കാന്‍ പാടില്ലെന്ന നിലപാടിലായിരുന്നു രാജകുടുംബം.
സുപ്രീം കോടതിയും ഇപ്പോള്‍ കൃത്യമായ ഉത്തരം പറഞ്ഞിട്ടില്ല. പുതിയ ഭരണസമിതി വരുമ്പോള്‍ അവര്‍ക്ക് വേണമെങ്കില്‍ തുറക്കാം എന്നാണ് സുപ്രീംകോടതി ഇപ്പോള്‍ നിര്‍ദേശിക്കുന്നത്.
ഇതിനര്‍ത്ഥം ബി നിലവറ തുറക്കണമെന്നോ തുറക്കരുതെന്നോ കോടതി പറയുന്നില്ല. ആചാരം എന്ന രീതിയില്‍ ഭരണസമിതിക്ക് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ് സുപ്രീം കോടതി.
ക്ഷേത്രത്തില്‍ ആറ് രഹസ്യ അറകളാണുള്ളത്. ഇതില്‍ ബി നിലവറ മാത്രമാണ് ഇനി തുറക്കാനുള്ളത്. ബി നിലവറ തുറന്നാല്‍ ശ്രീപത്മനാഭസ്വാമി കോപിക്കുമെന്ന വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതുവരെയും ബി നിലവറ തുറക്കാതിരുന്നത്.
നേരത്തെ ബി നിലവറ തുറക്കാന്‍ കോടതി നിയോഗിച്ച കമ്മിറ്റി തീരുമാനിക്കുകയും ഇതനുസരിച്ച് നിലവറയുടെ മരം കൊണ്ടുള്ള ആദ്യ വാതില്‍ തുറക്കുകയും ചെയ്തു. പക്ഷേ അത് തുറന്നപ്പോള്‍ ഇരുമ്പുകൊണ്ടുള്ള മറ്റൊരു വാതില്‍ ഉണ്ടായിരുന്നു. അത് തുറക്കുന്നതിന് ഇരുമ്പ് പണിക്കാരെ കമ്മിറ്റി ഏര്‍പ്പാടാക്കിയെങ്കിലും അതിനു മുന്‍പുതന്നെ നിലവറ തുറക്കരുതെന്ന് രാജകുടുംബം കോടതിയില്‍നിന്ന് ഉത്തരവ് നേടിയിരുന്നു.
ലോകത്തുതന്നെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിധി ശേഖരമാണ് ഇതുവരെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നു കണ്ടെത്തിയിട്ടുള്ളത്. ഇനി അറിയാന്‍ ബാക്കിയുള്ളത് ബി നിലവറയുടെ രഹസ്യം മാത്രമാണ്.
Keywords: Sree Padmanabhaswamy Temple, Kerala government, Travancore royal family, Supreme Court, Indian Constitution, Hindus Vault B
COMMENTS