കോട്ടയം: നോവലിസ്റ്റ് സുധാകര്‍ മംഗളോദയം (സുധാകര്‍ പി. നായര്‍) നിര്യാതനായി. 72 വയസ്സായിരുന്നു. വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. വൈക്കത...
കോട്ടയം: നോവലിസ്റ്റ് സുധാകര്‍ മംഗളോദയം (സുധാകര്‍ പി. നായര്‍) നിര്യാതനായി. 72 വയസ്സായിരുന്നു.
വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. വൈക്കത്തിനടുത്തുള്ള വെള്ളൂര്‍ നിവാസിയാണ്.
ഭാര്യ: പരേതയായ ഉഷ. മകള്‍: ശ്രീവദ്യ മരുമകന്‍: ശ്രീജിത്ത്. സംസ്‌കാരം നാളെ രാവിലെ പത്തു മണിക്കു വീട്ടുവളപ്പില്‍ നടത്തും.
മലയാളത്തിലെ മിക്കവാറും എല്ലാ ജനപ്രിയ ആഴ്ചപ്പതിപ്പുകളിലും അദ്ദേഹം നോവലുകള്‍ എഴുതിയിട്ടുണ്ട്.
നാലു സിനിമകള്‍ക്കും നിരവധി സീരിയലുകള്‍ക്കും കഥ എഴുതിയിട്ടുണ്ട്. പി. പത്മരാജന്റെ കരിയിലക്കാറ്റുപോലെ, വസന്തസേന എന്നീ ചലച്ചിത്രങ്ങള്‍ക്കു കഥയെഴുതി. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
നന്ദിനി ഓപ്പോള്‍ എന്ന സിനിമയ്ക്കു സംഭാഷണമെഴുതി. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതി.
ചിറ്റ, നന്ദിനി ഓപ്പോള്‍, പാദസരം, ഈറന്‍ നിലാവ്, വാസ്തുബലി, ഒറ്റക്കൊലുസ്സ്, ചാരുലത, വെളുത്ത ചെമ്പരത്തി, ഓട്ടുവള, നിറമാല, സൗന്ദര്യപൂജ, ശ്രീരാമ ചക്രം, ശ്യാമ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. നിരവധി റോഡിയോ നാടകങ്ങളുമെഴുതി.
സുധാകര്‍ മംഗളോദയത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാഹിത്യ ആസ്വാദന തലത്തിലേക്ക് വലിയൊരു വിഭാഗം ജനങ്ങളെ ഉയര്‍ത്താന്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
Keywords: Novelist Sudhakar Mangalodayam, Malayalam, Kariyilakkattu Pole, Nandini Opol
COMMENTS