തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ അഞ്ച് ദിവസത്തിനിടെ 600 സാമ്പിള്‍ പരിശോധിച്ചതില്‍ (ട്രൂനാറ്റ് പരിശോധന )119 പേര്‍ക്ക് ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ അഞ്ച് ദിവസത്തിനിടെ 600 സാമ്പിള്‍ പരിശോധിച്ചതില്‍ (ട്രൂനാറ്റ് പരിശോധന )119 പേര്‍ക്ക് കോവിഡ് ഫലം പോസിറ്റീവാണെന്നു കണ്ടെത്തി. അടുത്ത രണ്ടാഴ്ച പൂന്തുറയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇവിടെ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
മേഖലയിലെ സ്ഥിതി ആശങ്കാജനകമാണെന്നാണ് വിലയിരുത്തല്‍. ഇവിടെ ഒരാളില്‍നിന്ന് 120 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര്‍ പുതിയ സമ്പര്‍ക്കത്തിലും വന്നതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കലക്ടര്‍ എന്നിവരുടെ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.
ആളുകള്‍ പുറത്തുനിന്ന് എത്തുന്നത് തടയും. അതിര്‍ത്തികള്‍ അടയ്ക്കും. കടല്‍ വഴി പൂന്തുറയില്‍ ആളുകള്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസിനെ നിയോഗിച്ചു. കൂടുതല്‍ ആളുകള്‍ക്ക് പരിശോധന നടത്തും.
നാളെ മുതല്‍ മുതല്‍ പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കും.
ഒരു മത്സ്യ വ്യാപാരിക്കാണ് പ്രദേശത്ത് ആദ്യഘട്ടത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഉറവിടമറിയാത്ത കേസുകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Keywords: Poonthura, Thiruvananthapuram, Covid 19
COMMENTS