തിരുവനന്തപുരം: പുതിയ കണക്കുകള്‍ പ്രകാരം കേരളമാകെ കൊറോണവൈറസ് വ്യാപനം സംഭവിക്കുന്നതായാണ് വ്യക്തമാകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ...
തിരുവനന്തപുരം: പുതിയ കണക്കുകള്‍ പ്രകാരം കേരളമാകെ കൊറോണവൈറസ് വ്യാപനം സംഭവിക്കുന്നതായാണ് വ്യക്തമാകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തിരുവനന്തപുരം
രോഗം ഗുരുതര നിലയില്‍ നില്‍ക്കുന്ന തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ രോഗികളുടെ എണ്ണം 129 ആയിരുന്നു. ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 105 പേര്‍ക്കായിരുന്നു.)
ഇതു കൂടാതെ തിരുവനന്തപുരം ജില്ലയില്‍ രോഗബാധയുടെ ഉറവിടം അറിയാത്ത 11 കേസുകളുമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിരീക്ഷണം ശക്തമായി തുടരുന്നു.
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 18828 പേര്‍ വീടുകളിലും 1901 പേര്‍ വിവിധ സ്ഥാപനങ്ങളിലും രുതല്‍ നിരീക്ഷണത്തിലുണ്ട്.
മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ 1366 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 262 പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. അവിടെ പരിശോധന തുടരുന്നു. 150 കിടക്കകളുള്ള ട്രീറ്റ്മന്റ് സെന്റര്‍ ഉടന്‍ പൂന്തുറയില്‍ സജ്ജമാക്കും. മൊബൈല്‍ മെഡിസിന്‍ ഡിസ്‌പെന്‍സറിയും സജ്ജമാക്കി.
ആലപ്പുഴ
ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ കേസുള്‍ റിപ്പോര്‍ട്ടു ചെയ്തത്. 87 പേര്‍. ഇതില്‍ 51 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടിരിക്കുന്നത്.
താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാര്‍ക്കറ്റ് എന്നിവയിലാണ് കൂടുതല്‍ രോഗവ്യാപനമുണ്ടായിരിക്കുന്നത്. മത്സ്യബന്ധനത്തിന് ചെല്ലാനം ഹാര്‍ബറില്‍ പോയ രണ്ടു പേര്‍ക്കും ഇതിലൊരാളുടെ കുടുംബാംഗങ്ങള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
നൂറനാട്, താമരക്കുളം, കായംകുളം മേഖലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിഗത ക്വാറന്റൈന്‍ ഉറപ്പാക്കും. ക്യാംപിന് പുറത്ത് താമസിക്കുന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ക്വാറന്റൈനിലാണ്.
പത്തനംതിട്ട
54 പേര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ പുതുതായി രോഗം ബാധിച്ചു. 25 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായിരിക്കുന്നത്.
മലപ്പുറം
51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 27 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം. ജില്ലയില്‍ നാല് ക്ലസ്റ്ററുകളുണ്ട്. പല മേഖലയിലും സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാകുന്നതിനാല്‍ അതീവ ജാഗ്രത തുടരുന്നു.
പാലക്കാട്
ഇന്ന് രോഗം സ്ഥിരീകരിച്ചത് 48 പേര്‍ക്ക്. ജില്ലാശുപത്രി കോവിഡ് ആശുപത്രിയാക്കിയിട്ടുണ്ട്. പുറമെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജും പാങ്ങോട് മെഡിക്കല്‍ കോളേജും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി. കഞ്ചിക്കോട് കിന്‍ഫ്രയില്‍ ആയിരം കിടക്കയുള്ള ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് ഒരുക്കും. അഗളി, പുതൂര്‍, അട്ടപ്പാടി മേഖലയിലും പ്രതിരോധം ശക്തമാക്കി്.
എറണാകുളം
ഇന്ന് 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. അഞ്ച് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ നിലവില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീക്ക് രോഗം ബാധിച്ചതിനാല്‍ ചെല്ലാനത്ത് പരിശോധന കര്‍ശനമാക്കി. ഇവര്‍ക്ക് 123 പ്രൈമറി കോണ്ടാക്ടും 243 സെക്കന്ററി കോണ്ടാക്ടുമുണ്ടെന്നു വ്യക്തമായി. പ്രൈമറി കോണ്ടാക്ടില്‍ 13 പോസിറ്റീവ് കേസുകള്‍ ഇതുവരെ കണ്ടെത്തി.
തൃശൂര്‍
29 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. നാട്ടികയില്‍ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആയിരം കിടക്കകള്‍ തയ്യാറാക്കും. മെഡിക്കല്‍ കോളേജില്‍ രണ്ട് നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ സജ്ജമാക്കി പ്ലാസ്മ ചികിത്സ ആരംഭിച്ചു.
കണ്ണൂര്‍
19 പേര്‍ക്കാണ് ഇന്ന് രോഗബാധ. പരിയാരം മെഡിക്കല്‍ കോളേജ് ആദ്യത്തെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ മിംസ് ആശുപത്രി കൊവിഡ് ചികിത്സാ ആശുപത്രിയാക്കി മാറ്റി.
കാസര്‍കോട്
ജില്ലയില്‍ 18 പേര്‍ക്ക് വൈറസ് ബാധിച്ചു. ഏഴ് പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം. രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
കൊല്ലം
18 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മൂന്ന് മത്സ്യവില്‍പ്പനക്കാര്‍ക്ക് രോഗബാധ. ഇവരില്‍ നിന്ന് 15 പേര്‍ക്ക് രോഗബാധയുണ്ടായി. പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് പുറമെ വാളകം ആശുപത്രിയും കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സജ്ജീകരിച്ചു.
കോഴിക്കോട്
17 പേര്‍ക്ക് രോഗബാധ. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. പാളയം, വലിയങ്ങാടി, എസ്എം സ്ട്രീറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് മേഖലഖള്‍ നിയന്ത്രിത മേഖലകളാക്കി.
കോട്ടയം
15 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
വയനാട്
11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ പ്രകാരം, കോളനികളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ റിസ്‌ക് ഫാക്ടര്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ എല്ലാവരെയും ക്വാറന്റൈനിലാക്കും.
ഇടുക്കി
ഇന്ന് അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകകരിച്ചു. മെഡിക്കല്‍ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലും ചികിത്സ സൗകര്യമൊരുക്കി.
Keyewords: Covid 19, Coronavirsus, Kerala, Pinarayi Vijayan, Super Spread

പൊന്നാനിയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി 25 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെങ്കിലും മിക്കവരുടെയും ഉറവിടം അറിയില്ല. പൊന്നാനിയില്‍ 7266 ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ 89 പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. നഗരസഭാ പരിധിയില്‍ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.

COMMENTS