ന്യൂഡല്‍ഹി: കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ഇന്ന് 32 രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തള്ളിക്കളഞ്ഞ ലോകാരോഗ്യ സംഘടന ഇപ്പോള്‍ വാക...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ഇന്ന് 32 രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തള്ളിക്കളഞ്ഞ ലോകാരോഗ്യ സംഘടന ഇപ്പോള്‍ വാക്ക് മാറ്റിയിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി അടച്ചിട്ട മുറികളില്‍ പോലും മാസ്‌ക് നിര്‍ബന്ധമാക്കിയാല്‍ മാത്രമേ രോഗബാധ തടയാന്‍ കഴിയൂ എന്ന് കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി എസ് ഐ ആര്‍) മുന്നറിയിപ്പു നല്‍കുന്നു.
ഈ അര്‍ത്ഥത്തില്‍ എസി മുറികള്‍ രോഗം പകരാന്‍ ഏറ്റവും വലിയ സാധ്യതയുള്ള സ്ഥലങ്ങള്‍ ആണെന്നും എന്നും സിഎസ്‌ഐആര്‍ മേധാവി ശേഖര്‍ മാണ്ഡേ പറഞ്ഞു.
രോഗം ബാധിച്ച ആള്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ ചെറു കണികകളായി പുറത്തുവരുന്ന ജലത്തുള്ളികളില്‍ വൈറസ് ഉണ്ടാകും. ഇതു വായുവിലൂടെ സഞ്ചരിച്ച് സമീപത്തുള്ളവരെ രോഗികളാക്കും.
വായുസഞ്ചാരമുള്ള മുറികളും തുറന്ന സ്ഥലങ്ങളുമാണ് പൊതുവേ സുരക്ഷിതം. ഇതിനൊപ്പം എല്ലാവരും മാസ്‌ക് നിര്‍ബന്ധമാക്കിയാല്‍ ഒരു പരിധിവരെ രോഗത്തില്‍ നിന്നു രക്ഷപ്പെടാം.
32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരാണ് വൈറസ് വായുവിലൂടെ പകരുമെന്ന് കണ്ടെത്തിയത്. ഈ അഭിപ്രായത്തെ ലോകാരോഗ്യസംഘടന ആദ്യം തള്ളിക്കളയുകയായിരുന്നു. പിന്നീട് സംഘടന ഇത് ശരിവച്ചു.
വീട്ടിനുള്ളിലും മാസ്‌ക് ധരിക്കുന്നതാണ് സുരക്ഷിതമെന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Summary: The Council for Scientific and Industrial Research (CSIR) warns that the Covid 19 virus can only be prevented by applying a mask, even in closed rooms.
Keywords: The World Health Organization, WHO, Coronavirus, Covid 19, India, CSIR, Council for Scientific and Industrial Research
COMMENTS