കൊല്ലം: കൊല്ലം എസ്.എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് അഴിമതിക്കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുറ്റ...
കൊല്ലം: കൊല്ലം എസ്.എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് അഴിമതിക്കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ആവശ്യം ഉന്നയിച്ചു.
ജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ച 1.16 കോടി രൂപയില്‍ നിന്നും 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വെള്ളാപ്പള്ളി വക മാറ്റി നിക്ഷേപിച്ചു എന്ന കേസിലാണ് കുറ്റപത്രം. ഈ കേസില്‍ പതിനാറ് വര്‍ഷത്തിന് ശേഷമുള്ള കുറ്റപത്രം ശ്രദ്ധേയമാണ്.
2004 ല്‍ ആണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ കൊല്ലം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. വെള്ളാപ്പള്ളിക്കെതിരെ എസ്.എന്‍.ഡി.പി പ്രവര്ത്തകന് സുരേന്ദ്രബാബുവാണ് കൊല്ലം സിജെഎം കോടതിയില്‍ പരാതി നല്‍കിയത്. ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ജനറല്‍ സെക്രട്ടറിക്ക് എതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ജൂലൈ 22-ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നടപടി.
Keywords: Vellappally Natesan, Charge sheet, Crime branch

COMMENTS