തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. തിരുവ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.
തിരുവനന്തപുരത്ത് 201 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 201 പേരില്‍ 158 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര് വിദേശത്തുനിന്നും 68 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ബിഎസ്എഫ് ഭടനും ഐടിബിപിയിലെ 2 അംഗങ്ങള്‍ക്കും സി ഐ എസ് എഫിലെ രണ്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീരികരിച്ചു. 26 പേരുടെ രോഗ ഉറവിടം തിരിച്ചറിയാനായിട്ടില്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 201
കൊല്ലം 23
ആലപ്പുഴ 34
പത്തനംതിട്ട 3
കോട്ടയം 25
എറണാകുളം 70
തൃശ്ശൂര്‍ 42
പാലക്കാട് 26
മലപ്പുറം 58
കോഴിക്കോട് 58
കണ്ണൂര്‍ 12
വയനാട് 12
കാസര്‍ഗോഡ് 44
രോഗം നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 15
കൊല്ലം 2്
ആലപ്പുഴ 17
കോട്ടയം 5
എറണാകുളം
തൃശൂര്‍ 9
പാലക്കാട് 49
മലപ്പുറം 9
കോഴിക്കോട് 21
കണ്ണൂര്‍ 49
കാസര്‍കോട് 5
കേരളം സാമൂഹ്യവ്യാപന ഘട്ടത്തിനടത്തെത്തിയതിനാല് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് 14 ജില്ലകളിലും ഓരോ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
തിരുവനന്തപുരം- കെ ഇമ്പാശേഖര്‍
കൊല്ലം- എസ് ചിത്ര
പത്തനംതിട്ട-എസ് ചന്ദ്രശേഖര്‍
ആലപ്പുഴ-തേജ് രോഹിത് റെഡ്ഡി
കോട്ടയം-രേണു രാജ്
ഇടുക്കി- ഇ ആര് പ്രേമകുമാര്‍
എറണാകുളം- ജെറോമിക് ജോര്‍ജ്
തൃശ്ശൂര്‍- ജീവന് ബാബു
പാലക്കാട്- എസ് കാര്ത്തികേയന്
മലപ്പുറം-എന്‍എസ്കെ ഉമേഷ്
വയനാട്-വീണാ മാധവന്
കോഴിക്കോട്- വി വിഘ്നേശ്വരി
കണ്ണൂര്‍- പിആര്‍കെ തേജ
കാസര്‍കോട്-അമിത് മീണ.
തിരുവനന്തപുരത്ത് ഇന്ന് രോഗം ബാധിച്ച 201 പേരില്‍ 158 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്.
പൂന്തുറ, കൊട്ടക്കല്‍, വെങ്ങാനൂര്‍, പുല്ലുവിള ക്ലസ്റ്ററുകളില്‍ നിന്നുള്ളവരാണ് തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ മിക്കവരും. തിരുവനന്തപുരത്ത് നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ജില്ലയില്‍ ഉറവിടമറിയാത്ത 19 പേരുമുണ്ട്.
അഞ്ചുതെങ്ങ് മേഖല മൊത്തത്തിലും പാറശാല ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി.
എറണാകുളം ജില്ലയില്‍ സമ്പര്‍ക്കരോഗവ്യാപനം രൂക്ഷമായ ചെല്ലാനം, ആലുവ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കി. ഇവിടങ്ങളില്‍ ടെസ്റ്റുകള്‍ കൂട്ടാന്‍ റാപ്പിഡ് ആക്ഷന്‍ ടീമിനെ നിയോഗിച്ചു.
ആലപ്പുഴയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ച 34 പേരില്‍ 15 വ്യക്തികള്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടം അറിയാത്ത രണ്ടു പേരുണ്ട്. കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്ക്, നൂറനാട്, ആറാട്ടുപുഴ, പുളിങ്കുന്ന് എന്നീ പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണുകളാക്കിയരിക്കുകയാണ്.
തൂണേരിയിലാണ് കോഴിക്കോട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഈ മേഖലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇവിടെ രണ്ട് പേരില്‍ നിന്ന്് 53 പേര്‍ക്ക് രോഗബാധയുണ്ടായി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കി.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടമുണ്ട്. രോഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് ആളുകളെത്തി രോഗം പടരുന്ന സ്ഥിതി, ക്ലസ്റ്ററുകള്‍ അടിസ്ഥാനപ്പെടുത്തി രോഗവ്യാപനം, സമൂഹവ്യാപനം. ഇതില്‍ കേരളം ഇതില്‍ മൂന്നാം ഘട്ടത്തിലാണ്. മലപ്പുറം, തിരുവനന്തപുരം അടക്കം പല ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. ഇത് തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഉപയോഗശൂന്യമായ മാസ്കുകള്‍ വലിച്ചെറിയരുത്. അതില്‍നിന്നു രോഗം പടരാം.
കേരളം നേരിട്ട നിപ വൈറസ് ബാധ ഏകദേശം ഒരു മാസം നീണ്ടുനിന്നു. അത് നമ്മള് തരണം ചെയ്തു. നമ്മള് കോവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ് മാസമായി. ഡിസംബറോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ എന്നാണ് വിലയിരുത്തല്‍.
ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തളര്‍ച്ച വരാം. രോഗപ്രതിരോധത്തില്‍ ഉദാസീന സമീപനം നാട്ടുകാരില്‍ ചിലരും കാണിക്കുന്നു. നമ്മുടെ അശ്രദ്ധയാണ് സമ്പര്‍ക്കരോഗവ്യാപനം കൂടാന്‍ കാരണം. ജാഗ്രതയോടെ മുന്നോട്ട് പോവുക.
കുടുംബശ്രീ അടക്കം എല്ലാവരെയും ഏകോപിപ്പിക്കേണ്ട ചുമതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ്. കോവിഡ് നിയന്ത്രണത്തിന് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ പങ്ക് നിര്‍ണായകമാണ്. നിരന്തരമായി അവര്‍ അവരവരുടെ പ്രദേശത്ത് ഇടപെടണം.
Keywords: Covid, Coronavirus, Kerala, Thiruvananthapuram
COMMENTS