ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തു പകരാനായി അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ പറന്നിറങ്ങി. ബുധനാഴ്ച ഉച്...
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തു പകരാനായി അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ പറന്നിറങ്ങി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30 നോടെയാണ് ഇവ ഹരിയാനയിലെ അംബാല വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. ജല സല്യൂട്ട് നല്‍കി ഇന്ത്യന്‍ നാവികസേന യുദ്ധവിമാനങ്ങളെ സ്വാഗതം ചെയ്തു.
രണ്ടു സുഖോയ് വിമാനങ്ങളുടെ അകമ്പടിയോടെയാണ് ഇവ ഇന്ത്യന്‍ വ്യോമപാതയിലേക്ക് പ്രവേശിച്ചത്. ഇവയെ സ്വാഗതം ചെയ്യാനായി അറബിക്കടലില്‍ ഐ.എന്‍.എസ് കോല്‍ക്കത്ത യുദ്ധക്കപ്പലിനെ വിന്യസിച്ചിരുന്നു. ഫ്രഞ്ച് തുറമുഖ നഗരമായ ബോര്‍ദോയില്‍ നിന്ന് 7000 കിലോമീറ്റര്‍ പറന്നാണ് യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്.
നാലു വര്‍ഷം മുന്‍പാണ് 59,000 കോടി രൂപ മുടക്കി 36 അത്യാധുനിക യുദ്ധവിമാനങ്ങള്‍ക്കായുള്ള കരാറില്‍ ഇന്ത്യ ഒപ്പിട്ടത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയുടേതാകുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാല്‍. റഷ്യയില്‍ നിന്നുള്ള സുഖോയ് 30 എസ് വിമാനമാണ് ഇന്ത്യ അവസാനമായി സ്വന്തമാക്കിയിരുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ഒരു റഫാല്‍ വിമാനത്തില്‍ 70 വെന്റിലേറ്ററുകളും ഒരു ലക്ഷം കോവിഡ് ടെസ്റ്റിങ് കിറ്റുകളും 10 പേരടങ്ങുന്ന ആരോഗ്യ വിദഗ്ദ്ധരുടെ സംഘത്തെയും ഫ്രാന്‍സ് ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.
Keywords: Rafale, 5 fighter jets, France, India

COMMENTS