തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
മൊത്തം രോഗികളില്‍ 425 പേര്‍ ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരാണ്. ഇന്നലെ സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.
ഇന്നലത്തെ രോഗികളെ ഒഴിവാക്കിയാല്‍ ഇന്നു രോഗം ബാധിച്ചിരിക്കുന്നത് 885 പേര്‍ക്കാണ്.
രോഗികളുടെ കണക്ക് ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 320 (311)
എറണാകുളം 132 (109)
പത്തനംതിട്ട 130 (127)
വയനാട് 124 (124)
കോട്ടയം 89 (85)
കോഴിക്കോട് 84 (75)
പാലക്കാട് 83 (65)
മലപ്പുറം 75 (63)
തൃശൂര്‍ 60 (48)
ഇടുക്കി 59 (30)
കൊല്ലം 53 (44)
കാസര്‍ഗോഡ് 52 (48)
ആലപ്പുഴ 35 (29)
കണ്ണൂര്‍ 14 (4).
എറണാകുളം ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന ഏലിയാമ്മ (85), ബൈഹൈക്കി (59) കൊല്ലം ജില്ലയിലെ രുക്മിണി (56) എന്നിവര്‍ മരിച്ചു. ഇതോടെ ആകെ മരണം 73 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഇന്നത്തെ രോഗികളില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ല 8, കണ്ണൂര്‍ ജില്ല 5, കോഴിക്കോട് ജില്ല 3, ആലപ്പുഴ 1, എറണാകുളം 1, മലപ്പുറം 1, തൃശൂര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം.
എറണാകുളം ജില്ലയിലെ ഐ.എന്‍.എച്ച്.എസ്.ലെ 20 ജീവനക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.
പരിശോധനാഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
കാസര്‍ഗോഡ് 129
തിരുവനന്തപുരം 114
പാലക്കാട് 111
കൊല്ലം 94
കോഴിക്കോട് 75
എറണാകുളം 66
കോട്ടയം 65
ഇടുക്കി 45
പത്തനംതിട്ട 44
കണ്ണൂര്‍ 41
തൃശൂര്‍ 27
ആലപ്പുഴ 25
വയനാട് 19
മലപ്പുറം 9
10,495 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. 13,027 പേര്‍ ഇതുവരെ കോവിഡില്‍ നിന്നു മുക്തി നേടി.
വിവിധ ജില്ലകളിലായി 1,43,323 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,172 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 1292 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഹോട്ട് സ്പോട്ടുകള്‍ (14)
തിരുവനന്തപുരം ജില്ല
പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും)
തൃശൂര്‍ ജില്ല
കഴൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂര്‍ (18, 19), പഴയന്നൂര്‍ (1)
കോഴിക്കോട് ജില്ല
കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (16)
കണ്ണൂര്‍ ജില്ല
നാറാത്ത് (13), വളപട്ടണം (5, 8)
കോട്ടയം ജില്ല
പാമ്പാടി (18), തലയാഴം (7, 9)
കൊല്ലം ജില്ല
വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും)
പാലക്കാട് ജില്ല
പുതുനഗരം (2)
പത്തനംതിട്ട ജില്ല
ഓമല്ലൂര്‍ (1) .
ആകെ ഹോട്ട് സ്പോട്ടുകള്‍ 498.
ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍ (11)
തിരുവനന്തപുരം ജില്ല
നെല്ലനാട് (7)
കോഴിക്കോട് ജില്ല
ചെങ്ങരോത്ത് (14), പേരാമ്പ്ര (17, 18, 19), ഉണ്ണികുളം (1, 14, 23), മൂടാടി (4, 5)
ആലപ്പുഴ ജില്ല
തൃക്കുന്നപ്പുഴ (13, 16), അരൂക്കുറ്റി (എല്ലാ വാര്‍ഡുകളും)
എറണാകുളം ജില്ല
ശ്രീമൂലനഗരം (5), ഐക്കരനാട് (എല്ലാ വാര്‍ഡുകളും)
പത്തനംതിട്ട ജില്ല
കോന്നി (12, 14)
കോട്ടയം ജില്ല
തലയോലപ്പറമ്പ് (4) .
Summary: In Kerala, 1310 more people have been diagnosed with the corona virus today. Of these, 1,162 were infected through contact. Of the total patients, 425 were diagnosed with the disease yesterday. The government only released the results till noon yesterday due to technical reasons.
Keywords: Kerala, 1310, Coronavirus, Contact, Patients, Government
COMMENTS