ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ മോഹിച്ചെത്തിയവര്‍ക്ക് ഇന്ത്യ ശക്തമായ മറുപടിയാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു...
ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ മോഹിച്ചെത്തിയവര്‍ക്ക് ഇന്ത്യ ശക്തമായ മറുപടിയാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
ചൈനയുടെ കൈയേറ്റത്തെക്കുറിച്ച് മോഡി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. മന് കി ബാത് റേഡിയോ പരിപാടിയിലാണ് മോഡിയുടെ പ്രതികരണം.
ജൂണ്‍ 15 ന് ഗാല്‍വാന്‍ താഴ് വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ നമ്മുടെ 20 സൈനികര്‍ കൊല്ലപ്പെട്ടു.
'ലഡാക്കിലെ ഇന്ത്യന്‍ പ്രദേശം മോഹിച്ചവര്‍ക്ക് ഉചിതമായ മറുപടിയാമാണ് ലഭിച്ചത്.'' ''സൗഹൃദം നിലനിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെങ്കിലും എതിരാളിയെ നേരിടാനും മതിയായ തിരിച്ചടിനല്കാനും നമുക്കു ശേഷിയുണ്ട്. മാതൃഭൂമിയുടെ അന്തസ്സ് കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് നമ്മുടെ ധീരരായ സൈനികര്‍ കാണിച്ചുകൊടുത്തു,'' അദ്ദേഹം പറഞ്ഞു.
ഇന്ത്യ നമ്മുടെ ധീരരായ രക്തസാക്ഷികളെ പ്രണമിക്കുന്നു. അവര്‍ എല്ലായ്പ്പോഴും ഇന്ത്യയെ സുരക്ഷിതമായി കാക്കുന്നു. അവരുടെ ആത്മവീര്യം എല്ലായ്പ്പോഴും ഓര്‍മ്മിക്കപ്പെടും.
ജൂണ്‍ 15 ന് രാത്രിയിലെ ഏറ്റുമുട്ടലില്‍ ചൈനക്കാര്‍ക്ക് 45 പേരെയെങ്കിലും നഷ്ടമായതായി കരസേന വിശ്വസിക്കുന്നു. ഒരു ചൈനീസ് കേണലിനു ജീവഹാനി സംഭവിച്ചതായി അവര്‍ അറിയിക്കുകയും ചെയ്തു.
പരസ്പര ബഹുമാനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായും അവഗണിച്ചാണ് ചൈന ഈ വര്‍ഷം ഇന്ത്യന്‍ പ്രദേശത്തേക്ക് ആവര്‍ത്തിച്ചുള്ള കടന്നുകയറ്റം നടത്തിയത്.
മേയ് ആദ്യം മുതല്‍, ചൈന എല്‍എസി (നിയന്ത്രണ രേഖ) യില്‍ വലിയൊരു കൂട്ടം സൈനികരെയും ആയുധങ്ങളും ശേഖരിക്കുന്നു.
Keywords: India, China, Galwan Valley, Ladakh, The Great Indian Army
COMMENTS