കോട്ടയം: ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കിയത് നീതിപൂര്‍വമായ തീരുമാനമെന്ന് പി.ജെ. ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. കോട്ടയം...
കോട്ടയം: ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കിയത് നീതിപൂര്‍വമായ തീരുമാനമെന്ന് പി.ജെ. ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിശ്ചിത ഘട്ടം കഴിയുമ്പോള്‍ ഒഴിയാമെന്നു മുന്നണിയില്‍ കൃത്യമായ ധാരണയുണ്ടായിരുന്നു. അതു പാലിക്കാന്‍ ജോസ് തയാറായില്ല.
ഗീബല്‍സിനെപ്പോലെയാണ് ജോസ് പെരുമാറുന്നത്. ധാരണകള്‍ പാലിക്കാത്ത നേതാവാണ് ജോസ്. ഇത്തരക്കാരുമായി യോജിച്ച് പോകാനാവില്ല.
പാലായില്‍ പരാജയം ഏറ്റുവാങ്ങിയതിനു സമാനമായി മുന്നണിയില്‍ നിന്നു സ്വയം പുറത്താകുകയാണ് അദ്ദേഹം ചെയ്തത്.
മാന്യതയുള്ള നേതാവായിരുന്നു കെ.എം. മാണി. മാണി എടുത്ത തീരുമാനങ്ങള്‍ പോലും ജോസ് അംഗീകരിക്കുന്നില്ല. വാക്കുപാലിക്കാന്‍ കഴിയാത്ത നേതാവുമായി യുഡിഎഫ് എങ്ങനെയാണ് സഹകരിക്കുമെന്നും ജോസഫ് ചോദിക്കുന്നു.
തങ്ങളെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. 38 വര്‍ഷം ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിസന്ധികളില്‍ സംരക്ഷിച്ചിരുന്ന കെ എം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്.
ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മാത്രമല്ല ഇത്. ഇല്ലാത്ത ധാരണയുടെ പേരില്‍ രാജി വയ്ക്കണമെന്ന് പറയുന്നിടത്തെ നീതിയെന്തെന്നും അദ്ദേഹ
ം ചോദിച്ചു.
കാലുമാറ്റക്കാരന് പാരിതോഷികം നല്‍കണമെന്ന് പറയുന്നത് അനീതിയാണ്. യുഡിഎഫ് നേതൃത്വം ഒരുതവണ പോലും പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. അച്ചടക്കത്തിന്റെ പേരിലാണ് നടപടിയെങ്കില്‍ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു.
കരാറുകളില്‍ ചിലത് ചില സമയത്ത് മാത്രം ഓര്‍മ്മപ്പെടുത്തുന്നതിനെ സെലക്ടീവ് ഡിമന്‍ഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്.
മുന്നണി യോഗം ബഹിഷ്‌കരിക്കുമെന്നു ഭീഷണിപ്പെടുത്തിയ ജോസഫിനെതിരെ നടപടിയില്ല. ബോധപൂര്‍വ്വം രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് യുഡിഎഫ് നേതാക്കള്‍ ചെയ്തത്.
നാളെ രാവിലെ പത്തരയ്ക്ക് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നീക്കം ചതിയെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചു. മുന്നണിയില്‍ നിന്നു പുറത്താക്കിയാല്‍ ജോസ് പക്ഷം വഴിയാധാരമാകില്ലെന്നും റോഷി പറഞ്ഞു. 14 ജില്ലയിലും അതിശക്തമായ വേരോട്ടമുള്ള പാര്‍ട്ടിയാണ് തങ്ങളെന്ന് ഓര്‍ക്കണമെന്നും റോഷി പറഞ്ഞു.
മുന്നണി തീരുമാനം അംഗീകരിക്കാത്തവര്‍ക്ക് യുഡിഎഫില്‍ തുടരാന്‍ ധാര്‍മികമായ അര്‍ഹതയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ പല തവണ പറഞ്ഞിട്ടും അംഗീകരിച്ചില്ല. ധാര്‍മികമായ സഹകരണം ജോസ് വിഭാഗം കാട്ടിയില്ല. സമവായചര്‍ച്ച പലവട്ടം നടത്തിയിട്ടും ജോസ് കെ മാണി വിഭാഗം അനുരഞ്ജന വഴിയില്‍ വന്നില്ല.
ഈ ഘട്ടത്തില്‍ ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വഴിയില്ലെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. ഇതോടെ, പി.ജെ ജോസഫ് വിഭാഗം യുഡിഎഫിലെ ഒൗദ്യോഗിക കേരള കോണ്‍ഗ്രസായി മാറിയിരിക്കുകയാണ്.
Keywords: Kerala Congress, KM Mani, Jose K Mani, PJ Joseph, Roshy Augustine

COMMENTS