കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. ആവശ്യത്തിന് സൗകര്യം ഒരുക്കാതെ തുട...
കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. ആവശ്യത്തിന് സൗകര്യം ഒരുക്കാതെ തുടങ്ങിയിരിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് കാസര്‍കോട് നിന്നുള്ള ഒരു രക്ഷിതാവാണ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ കോവിഡിനെ മറികടക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയതെന്നാണ് മനസ്സിലാക്കുന്നതെന്നും അതിനാല്‍ സ്‌റ്റേ അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
അതേസമയം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത് ട്രയല്‍ റണ്‍ മാത്രമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കാന്‍ സ്‌പോണ്‍സര്‍മാരുടെ സഹായം തേടുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഈ മാസം 14 വരെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇങ്ങനെ തന്നെ തുടരുമെന്നും അതിനു ശേഷം മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ വരുത്തുമെന്നും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച ശേഷമേ റഗുലര്‍ ക്ലാസുകള്‍ തുടങ്ങൂയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി നടപടി. തുടര്‍ന്ന് ഇതു സംബന്ധിച്ച ഹര്‍ജി സിംഗിള്‍ ബഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു.
Keywords: High court, Online classes, Stay, Government

COMMENTS