മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും ഒഴിവാക്കാനൊരുങ്ങിബഹ്‌റൈന്‍ സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ ര...
മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും ഒഴിവാക്കാനൊരുങ്ങിബഹ്‌റൈന്‍ സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരടക്കമുള്ള വിദേശികള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഈ തീരുമാനത്തിലൂടെ സ്വദേശികള്‍ക്ക് കൂടുതല്‍ ജോലി ലഭിക്കുന്നതിന് പുറമെ ചെലവ് ചുരുക്കല്‍ നടപടികളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന വിദേശികളെ ഡിസംബറോടെ പൂര്‍ണമായും നാടുകടത്താനും ഉദ്ദേശ്യമുണ്ട്.
കോവിഡ് കാരണമായുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 4.3 ബില്യനിന്റെ സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നതിനെക്കുറിച്ചും അതിന്റെ തുടര്‍നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രവാസികളുടെ കാര്യത്തിലും നിര്‍ണ്ണായക പ്രഖ്യാപനങ്ങളുണ്ടായിരിക്കുന്നത്.
Keywords: Bahrain, Government service, Job, Expat

COMMENTS