തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനം അതീവ സങ്കീര്‍ണ്ണ സ്ഥിതിയിലേക്കെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. രോഗം സ്...
നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ലെങ്കിലും തലസ്ഥാന നഗരവാസികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണം. സമ്പര്‍ക്കത്തിലൂടെയുള്ള മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മണക്കാട് സ്ഥിതി അതീവ ഗുരുതരമാണ്. ഈ പ്രദേശത്തെ കണ്ടെയിന്മെന്റ് സോണുകള്‍ സര്‍ക്കാര്‍ വിപുലമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേ സമയം സമ്പര്‍ക്കത്തിലൂടെ രോഗികള്‍ ഏറുന്ന സാഹചര്യത്തില്‍ നഗരത്തിലെ കൂടുതല്‍ ചന്തകളില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു.
പാളയം, ചാല ചന്തകള്‍ക്കൊപ്പം പേരൂര്‍ക്കട, കുമരിചന്ത എന്നിവിടങ്ങളിലും നിയന്ത്രണം ശക്തമാക്കുമെന്നും മേയര്‍ വ്യക്തമാക്കി. നഗരത്തില്‍ രാത്രി യാത്രാനിയന്ത്രണവും ശക്തമാക്കി. രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ പൊലീസ് പരിശോധന കര്‍ശനമാക്കി.
Keywords: Minister Kadakampally Surendran, Covid - 19, Thiruvananthapuram
COMMENTS