ബംഗളൂരു: കന്നഡ താരം ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ അന്തരിച്ചു. 39 വയസ്സായിരുന്നു. മലയാളികളുടെ ഇഷ്ടനടി മേഘ...
ബംഗളൂരു: കന്നഡ താരം ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ അന്തരിച്ചു. 39 വയസ്സായിരുന്നു. മലയാളികളുടെ ഇഷ്ടനടി മേഘനാ രാജാണ് ഭാര്യ.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സാഗര്‍ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബാംഗങ്ങളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
നടന്‍ ധ്രുവ സര്‍ജയുടെ സഹോദരനും തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജയുടെ അനന്തരവനുമാണ്. മുതിര്‍ന്ന കന്നഡ നടന്‍ ശക്തി പ്രസാദിന്റെ ചെറുമകനാണ്. 2017 ഒക്ടോബറില്‍ മേഘനാ രാജുമായി വിവാഹനിശ്ചയം നടത്തി. 2018 മേയ് രണ്ടിനാണ് അവര്‍ വിവാഹിതരായത്.
ഹൃദയസ്തംഭനമാണ് മരണകാരണമായതെങ്കിലും കോവിഡ് 19 പരിശോധനയും നടത്തുന്നുണ്ട്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അദ്ദേഹം നായകനാവുന്ന നാല് ചിത്രങ്ങള്‍ം നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല.
നടന്‍ അല്ലു സിരിഷ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Summary: Chiranjeevi Sarja, famous Kannada actor, died at a hospital in Bangalore after a heart attack. He was 39 years old. He is survived by wife Actress Meghana Raj.
He was admitted to Sagar Apollo Hospital in Bengaluru due to chest pain but was unable to save his life. He was having trouble eating lunch with his family.
He is the brother of actor Dhruva Sarja and nephew of Tamil superstar Arjun Sarja. He is the grandson of veteran Kannada actor Shakti Prasad. He got engaged to Meghana Raj in October 2017. They were married on May 2, 2018.
Keywords: Chiranjeevi Sarja, Kannada actor, Actress Meghana Raj, Sagar Apollo Hospital, Bengaluru, Dhruva Sarja, Tamil superstar Arjun Sarja, Shakti Prasad
COMMENTS