സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ചാന്നാങ്കരയില്‍ യുവതിയെ കുഞ്ഞുമകന്റെ മുന്നിലിട്ടു കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി ഓട...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ചാന്നാങ്കരയില്‍ യുവതിയെ കുഞ്ഞുമകന്റെ മുന്നിലിട്ടു കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി ഓട്ടോ ഡ്രൈവര്‍ ചാന്നങ്കര സ്വദേശി നൗഫല്‍ പിടിയില്‍.
ഇയാളുടെ ഓട്ടോറിക്ഷയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്കു കൊണ്ടുപോയത്. യുവതി തിരിച്ചറിഞ്ഞതിനു ശേഷമായിരിക്കും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
ഈ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഉള്‍പ്പെടെ പ്രതികളെ കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.
മന്‍സൂര്‍ (45), അക്ബര്‍ ഷാ (23), അര്‍ഷാദ് (33), രാജന്‍ (50), മനോജ്(25), അന്‍സാര്‍ (29) എന്നിവരാണ് റിമാന്‍ഡിലായ പ്രതികള്‍.
ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചതിനു ശേഷം ആറു വയസുള്ള മകന്റെ മുന്നിലിട്ടു യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഭയന്ന് കരയുകയും എതിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത കുട്ടിയ പ്രതികള്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ മന്‍സൂര്‍, അക്ബര്‍ഷാ, അര്‍ഷദ്, നൗഫല്‍ എന്നീ പ്രതികള്‍ക്കു മേല്‍ മാനഭംഗത്തിനു പുറമേ പോക്‌സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഭര്‍ത്താവിന്റെ ആക്ടിവ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലാണ് യുവതിയേയും കുട്ടിയേയും പോത്തന്‍കോട്ടുനിന്ന് കടല്‍ കാണിക്കാനെന്ന വ്യാജേന ചാന്നാങ്കരയിലേക്കു കൊണ്ടുപോയത്.
റിമാന്‍ഡിലായ പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതിയും കുട്ടിയും പൂജപ്പുരയിലെ ഷെല്‍ട്ടല്‍ ഹോമിലാണുള്ളത്.
വെട്ടുതുറയില്‍ പ്രതികളിലൊരാളയ രാജന്റെ വീട്ടിലെത്തിയ ഭര്‍ത്താവും അവിടയുണ്ടായിരുന്ന കൂട്ടുകാരായ നാലുപേരും ചേര്‍ന്ന് നിര്‍ബന്ധിച്ച് യുവതിക്ക് മദ്യം കൊടുത്തു.
അവിടെനിന്ന് ഭര്‍ത്താവിന്റെ കൂട്ടുകാര്‍ ചേര്‍ന്ന് യുവതിയെ ആട്ടോറിക്ഷയില്‍ വലിച്ചുകയറ്റി ചാന്നാങ്കരയിലെ പത്തേക്കറിലെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു.
ഈ സമയത്തെല്ലാം കുട്ടി ഒപ്പമുണ്ടായിരുന്നതാണ് പ്രതികള്‍ക്കു കൂടുതല്‍ വിനയായത്. നടന്നതെല്ലാം കുട്ടി പൊലീസിനോടു വിവരിച്ചതോടെ, കൂടുതല്‍ ചോദ്യം ചെയ്യലൊന്നുമില്ലാതെ തന്നെ കേസിനു വ്യക്തമായ തെളിവും സാക്ഷിയും കിട്ടി. പ്രതികള്‍ക്കു ജീവപര്യന്തത്തില്‍ കുറയാത്ത ശിക്ഷയ്ക്കുള്ള വകുപ്പുകളാണ് ഇതോടെ കേസിനു ബലമായി മാറുന്നത്.
Keywords: Woman, Channankara, Rape Case, Victim, Kerala Police, POCSO Case
COMMENTS