കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴിയെടുത്ത് അന്വേഷണസംഘം. അന്വേഷണ...
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴിയെടുത്ത് അന്വേഷണസംഘം. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് നടന്‍ മൊഴി നല്‍കിയത്.
തട്ടിപ്പുസംഘം തന്നെ നിരവധി തവണ വിളിച്ചിരുന്നെന്നും ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെന്നും അന്വേഷണ സംഘത്തിന് മൊഴി കൊടുത്ത ശേഷം പുറത്തിറങ്ങിയ ധര്‍മ്മജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിയാണ് തന്റെ നമ്പര്‍ സംഘത്തിന് നല്‍കിയതെന്നും മൂന്ന് തവണ സംഘം തന്നെ വിളിച്ചിരുന്നെന്നും സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്താനാണ് അവരുടെ പ്ലാനെന്നും നടന്‍ വ്യക്തമാക്കി.
താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണെന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തിയതെന്നും ഷംനയുടെ നമ്പര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് സംഘത്തിന് നല്‍കിയതെന്നും ധര്‍മ്മജന്‍ പറഞ്ഞു.
ഇതിനിടെ നടി ഷംന കാസിം ഹൈദരാബാദില്‍ നിന്നും ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി. ഇന്നു മുതല്‍ ക്വാറന്റൈനിലായ നടിയുടെ മൊഴി അന്വേഷണ സംഘം നാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ രേഖപ്പെടുത്തും.
Keywords: Actress Shamna Khasim, Blackmail , Actor Dharmmajan

COMMENTS