തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്തു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.
1366 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,234 പേര്‍ ഇതുവരെ രോഗമുക്തി നേടി. വിവിധ ജില്ലകളിലായി 1,22,143 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1986 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 210 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ഹോട്ട് സ്‌പോട്ട് പട്ടികയിലേക്കു വന്നു. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടൈമെന്റ് സോണുകളാക്കി.
16 പ്രദേശങ്ങളെ ഇന്ന് ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ സംസ്ഥാനത്ത് 110 ഹോട്ട് സ്‌പോട്ടുകളുണ്ട്.
Keywords: Covid 19, Kerala, Coronavirus
COMMENTS