തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുകയും ചികിത്സയിലുള്ള 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവാവുകയും ചെയ്തു. കോഴ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുകയും ചികിത്സയിലുള്ള 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവാവുകയും ചെയ്തു.
കോഴിക്കോട്-8
എറണാകുളം-7
തൃശൂര്‍-7
പാലക്കാട്-6
കാസര്‍കോട്-6
തിരുവനന്തപുരം-4
കണ്ണൂര്‍-4
കോട്ടയം-3
മലപ്പുറം-3
പത്തനംതിട്ട-2
ഇടുക്കി-2
കൊല്ലം-1
വയനാട്-1
എന്നിങ്ങനെയാണ് ഇന്നത്തെ രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്.
രോഗികളില്‍ 23 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.
തൃശൂര്‍ ജില്ലയിലെ രണ്ടും തിരുവനന്തപുരം ജില്ലയില്‍ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്ന് ആറു ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഇടുക്കി ജില്ലയിലെ കുമളി, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന്, പേരാവൂര്‍ എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കാസര്‍കോട് ജില്ലയിലെ വോര്‍ക്കാടി ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. നിലവില്‍ സംസ്ഥാനത്ത് 122 ഹോട്ട് സ്‌പോട്ടുകളുണ്ട്.
1340 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,101 പേര്‍ ഇതുവരെ രോഗമുക്തി നേടി.
വിവിധ ജില്ലകളിലായി 2,42,767 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 2023 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 224 പേരെ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, Coronavirus, Covid 19
COMMENTS