തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക് ഡൗണില്‍ മുടങ്ങിയ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം തന്നെ പുന:...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക് ഡൗണില്‍ മുടങ്ങിയ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം തന്നെ പുന:രാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മെയ് 21 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13 ന് ആരംഭിക്കും.
പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 81,609 അധ്യാപകര്‍ക്കായുള്ള പരിശീലനം ഓണ്‍ലൈനായി ലോക് ഡൗണിനു മുന്‍പു തന്നെ തുടങ്ങിയിരുന്നെന്നും അതു പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഭാഗങ്ങളിലെ അദ്ധ്യാപകര്‍ക്കായുള്ള പരിശീലനം മേയ് 14 ന് ആരംഭിക്കും.
സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യമുണ്ടായാലും കുട്ടികള്‍ക്കായി ജൂണ്‍ 1 മുതല്‍ പ്രത്യേക പഠന പരിപാടി വിക്ടേഴ്‌സ് ചാനലില്‍ തുടങ്ങും. ഈ ചാനല്‍ എല്ലാവര്‍ക്കും കിട്ടുന്നുണ്ടെന്ന് കേബിള്‍ ഓപ്പറേറ്റര്‍മാരും ഡിടിഎച്ചുകാരും ഉറപ്പാക്കണം.
വെബിലും മൊബൈലിലും ക്ലാസ്സുകള്‍ കിട്ടും. ഈ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: SSLC, Plus Two, Exams, May 21 to 29

COMMENTS