സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ചതിനും അക്രമുണ്ടാക്കിയതിനും അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന വ്യക്തിക്കു കൊറോണ വ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ചതിനും അക്രമുണ്ടാക്കിയതിനും അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന വ്യക്തിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, 20 പൊലീസുകാരെയും 12 ജയില്‍ ജീവനക്കാരെയും ക്വാറന്റീനിലാക്കി. ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന മറ്റു 14 പേരും രോഗഭീഷണിയിലായി.
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവരോടാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലെ 12 ജീവനക്കാരാണ് പൊലീസുകാര്‍ക്കൊപ്പം ക്വാറന്റീനിലായിരിക്കുന്നത്.
22ന് ദിവസം വെഞ്ഞാറമൂട്ടിലാണ് മൂന്നംഗ സംഘം മദ്യപിച്ചു ബഹളമുണ്ടാക്കിയത്. ലോക് ഡൗണ്‍ കാലത്ത് മദ്യം കൈവശം വച്ചതിനും ഇവര്‍ക്കെതിരേ കേസുണ്ട്.
സംഘത്തിലെ 40കാരനാണ് ഇന്നു തിരുവനന്തപുരം ജില്ലയില്‍
കോവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുള്ളത്. ഇതോടെയാണ് പൊലീസും ജയില്‍ ഉദ്യോഗസ്ഥരും വെട്ടിലായത്. ഇയാള്‍ക്കു രോഗം പകര്‍ന്നത് എങ്ങനെയെന്നും അറിയില്ല.
മദ്യപസംഘം കാറിലായിരുന്നു. എതിരേ ഇരുചക്ര വാഹനത്തില്‍ വന്ന പൊലീസ് ട്രെയിനിയെ ഇവര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്നു നിറുത്താതെ പോയ കാര്‍ നാട്ടുകാര്‍ തടഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. അപ്പോഴാണ് ലോക് ഡൗണിലും സംഘം മദ്യലഹരിയിലായിരുന്നുവെന്നു വ്യക്തമായത്.
ജയിലില്‍ അടയ്ക്കുന്നതിനു മുന്‍പു എടുത്ത സ്രവത്തില്‍ നിന്നാണ് ഇന്ന് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്. ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഇയാള്‍ക്കൊപ്പം മറ്റ് 14 പേര് കൂടി ഉണ്ടായിരുന്നു. അവരെയും പ്രത്യേകം പാര്‍പ്പിച്ചു പരിശോധിക്കേണ്ട സ്ഥിതിയാണ്.
Keywords: Jail, Remand, Covid 19, Venjaramoodu Police
COMMENTS