തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്ക് ബുധനാഴ്ച ആദ്യ ട്രെയിനെത്തും. രാജധാനി ട്രെയിനിന്റെ നിരക്കില്‍ എസി ട്രെയിനാണ് അനുവദിച്ചി...
തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്ക് ബുധനാഴ്ച ആദ്യ ട്രെയിനെത്തും. രാജധാനി ട്രെയിനിന്റെ നിരക്കില്‍ എസി ട്രെയിനാണ് അനുവദിച്ചിരിക്കുന്നത്.
ഇതു കൂടാതെ, 15ന്, ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെയും ഒറ്റപ്പെട്ടുപോയവരെയും കൊണ്ട് റെയില്‍വേ പ്രത്യേക നോണ്‍ എസി ട്രെയിനും അനുവദിച്ചു. കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് നോണ്‍ എസി ട്രെയിന്‍.
കേരളത്തിലേക്കുള്ള ആദ്യ സര്‍വീസ് ബുധനാഴ്ച കൊങ്കണ്‍ വഴി തിരുവനന്തപുരത്തേയ്ക്കു തിരിക്കും. കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
സ്‌പെഷല്‍ ട്രെയിനുകളായി ആദ്യഘട്ടത്തില്‍ ഓടിക്കുന്നതു രാജധാനി കോച്ചുകളായിരിക്കും. ഡല്‍ഹിതിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരംഡല്‍ഹി ട്രെയിന്‍ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും സര്‍വീസ് നടത്തും.
തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്കുള്ള ആദ്യ ട്രെയിന്‍ മേയ് 15ന് സര്‍വീസ് നടത്തുമെന്നാണ് അറിയുന്നത്. ഇന്ന് വൈകുന്നേരം നാലു മണി മുതല്‍ ടിക്കറ്റ് ബുക്കിംഗ് ഐആര്‍ടിസി വെബ്‌സൈറ്റിലൂടെ ആരംഭിക്കും.
റെയില്‍വേ സ്‌റ്റേഷനിലെ കൗണ്ടര്‍ വഴി ടിക്കറ്റോ പഌറ്റ് ഫോം ടിക്കറ്റോ നല്കില്ല. യാത്രക്കാരെ തെല്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കും. മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കു മാത്രമേ യാത്രാനുമതി നല്കൂ.
തത്കാല്‍, ആര്‍ എ സി സൗകര്യങ്ങളൊന്നുമുണ്ടാവില്ല. ഏജന്റുമാര്‍ വഴിയും ടിക്കറ്റ് വില്പന ഉണ്ടാവില്ല.
ട്രെയിന്‍ എസി തണുപ്പ് വളരെ കുറച്ചായിരിക്കും സര്‍വീസ്. അതുകൊണ്ടുതന്നെ ബ്‌ളാങ്കറ്റ്, പുതപ്പ് തുടങ്ങിയവയൊന്നും നല്കില്ല.
Keywords: Indian Railway, Special Train, Rajdhani Train
COMMENTS