തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലക്കാരാണ്. സമ്പര്‍ക്കം വഴിയാണ് ഇവര്‍ക്ക...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലക്കാരാണ്.
സമ്പര്‍ക്കം വഴിയാണ് ഇവര്‍ക്കു രോഗം പകര്‍ന്നത്. ചെന്നൈയില്‍ പോയി വന്ന ഡ്രൈവറുടെ അമ്മ, ഭാര്യ, ക്ലീനറുടെ മകന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ന് ആര്‍ക്കും കോവിഡ് നെഗറ്റീവായില്ല. ആകെ 37 പേരാണ് ചികിത്സയിലുള്ളത്. 21342 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 308 പേര്‍ ആശുപത്രികളിലുണ്ട്.
ഇന്ന് 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 1024 പേരുടെ പരിശോധന നടത്തി.
* മുന്‍ഗണനാപട്ടികയില്‍പ്പെട്ട 2512 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 1979 എണ്ണം നെഗറ്റീവാണ്.
* ഇന്ന് പുതിയ ഒരു സ്ഥലവും ഹോട്ട്‌സ്‌പോട്ടില്ല.
Keywords: Kerala, Coronavirus, Covid 19, Kerala
COMMENTS