ന്യൂഡല്‍ഹി: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ...
ന്യൂഡല്‍ഹി: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ ഭാഗമായാണ് ധനമന്ത്രി ഈ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറയ്ക്കുകയും ചെയ്തു. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി അറിയിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാടോടെയാണ് പാക്കേജിന് രൂപം നല്‍കിയതെന്നും ധനമന്ത്രി പറഞ്ഞു.
* ചെറുകിട, നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കും.
* ഈട് ആവശ്യമില്ലാത്ത വായ്പയുടെ കാലാവധി നാലു വര്‍ഷമായിരിക്കും. ഒരു വര്‍ഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയവും അനുവദിക്കും.
* 100 കോടി രൂപ വരെ വിറ്റുവരവുള്ള 45 ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭിക്കും. ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.
* സൂഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനം പരിഷ്‌കരിക്കുകയും പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 2000 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
* തകര്‍ച്ചയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പാ രൂപത്തില്‍ കൂടുതല്‍ മൂലധനം ലഭ്യമാക്കും. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും അപേക്ഷിക്കാവന്നതാണ്.
* ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടി വിറ്റുവരവും ഉള്ള സ്ഥാപനങ്ങളെ മൈക്രോ വിഭാഗത്തില്‍ പെടുത്തി. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ഇനി മുതല്‍ ചെറുകിട സ്ഥാപന വിഭാഗത്തിലായിരിക്കും. 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനം ഇടത്തരം എന്ന വിഭാഗത്തിലേക്കു മാറും.
Keywords: Nirmala Sitaraman, Package, Fianance Minister, India
COMMENTS