കൊച്ചി: ബോളിവുഡിന്റെ ചുവടുപിടിച്ചു മലയാളത്തിലും സിനിമ ഡിജിറ്റല്‍ റിലീസിനു തയ്യാറെടുക്കുന്നു. സൂഫിയും സുജാതയും എന്ന സിനിമയാണ് ആമസോണ്‍ പ്ര...
കൊച്ചി: ബോളിവുഡിന്റെ ചുവടുപിടിച്ചു മലയാളത്തിലും സിനിമ ഡിജിറ്റല്‍ റിലീസിനു തയ്യാറെടുക്കുന്നു. സൂഫിയും സുജാതയും എന്ന സിനിമയാണ് ആമസോണ്‍ പ്രൈം വഴി റിലീസ് ആലോചിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. അതിഥി റാവുവാണ് നായിക.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു മാസങ്ങളായി തീയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനെ തുടര്‍ന്നാണ് ചിത്രം ഡിജിറ്റല്‍ റിലീസ് നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
ഈ തീരുമാനം വലിയ വിവാദത്തിലേക്കും കടന്നിരിക്കുകയാണ്. ഡിജിറ്റല്‍ റിലീസ് അനുവദിക്കാനാവില്ലെന്നു ഫിലിം ചേംബര്‍ നിലപാടെടുത്തു. തീയറ്റര്‍ ഉടമകള്‍ക്കും സര്‍ക്കാരിനും വലിയ നഷ്ടമുണ്ടാക്കുന്ന ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഫിലിം ചേംബറിന്.
പക്ഷേ, ഡിജിറ്റല്‍ റിലീസ് എന്ന തീരുമാനവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസും നിര്‍മാതാവ് വിജയ് ബാബുവും.
ഇതോടെ മലയാളം സിനിമയില്‍ വീണ്ടുമൊരു ചേരിപ്പോരിനും വഴി തുറന്നിരിക്കുകയാണ്. കോടികള്‍ മുടക്കി നിര്‍മിച്ച സിനിമ മാസങ്ങളായി പെട്ടിയിരിക്കുമ്പോള്‍ നിര്‍മാതാവിനുണ്ടാവുന്ന നഷ്ടത്തെക്കുറിച്ചോ പ്രതിസന്ധിയെക്കുറിച്ചോ ചിന്തിക്കാതെയാണ് വിവാദമുണ്ടാക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
തീയറ്റര്‍ റിലീസ് സാദ്ധ്യമാവാതെ വന്നതോടെ ഹിന്ദിയില്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ നായകനാവുന്ന ഗുലാബി സിതാബോയും വിദ്യാ ബാലന്‍ നായികയാകുന്ന ശകുന്തളാ ദേവിയും ആമസോണ്‍ വഴി റിലീസ് ചെയ്യുകയാണ്.
കൂടാതെ, ജ്യോതിക അഭിനയിച്ച പൊന്‍മകള്‍ വന്താല്‍ എന്ന തമിഴ് സിനിമ, കന്നഡ ചിത്രങ്ങളായ ലോ, ഫ്രഞ്ച് ബിരിയാണി തുടങ്ങിയവയും ആമസോണ്‍ വഴി റലീസ് ചെയ്യുകയാണ്.
Summary: Malayalam movie Sufi and Sujatha is all set to release on Amazon Prime. Jayasurya is the hero of the movie and Adhithi Rao is the heroine. The filmmakers have decided to release the film following the closure of the theaters due to Covid 19 pandemic. This decision has been met with great controversy. The Film Chamber held that digital release cannot be allowed. The film chamber is of the view that this decision which is a big loss to the theater owners and the government which cannot be accepted.
Keywords: Malayalam movie, Sufi and Sujatha, Amazon Prime, Jayasurya, Adhithi Rao, Heroine, Covid 19, Pandemic, The Film Chamber
COMMENTS