പാലക്കാട്: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വളരെ കൂടിയതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാള...
പാലക്കാട്: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വളരെ കൂടിയതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നാളെ ചെറിയ പെരുന്നാളായതിനാലാണ് നിരോധനാജ്ഞ തിങ്കളാഴ്ച മുതല്‍ ഏര്‍പ്പെടുക്കിയത്.
ജില്ലയില്‍ ജനം അനാവശ്യമായി പുറത്തിറങ്ങുകയോ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ഇന്ന് 19 പേര്‍ക്ക് പാലക്കാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും രണ്ട് പേര്‍ വിദേശത്തുനിന്ന് വന്നവരുമാണ്. ജില്ലയിലെ രോഗബാധിതരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
തമിഴ്‌നാട്ടില്‍ നിന്നു പാലക്കാട് വഴി നിരവധി പേര്‍ എത്തുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത്.
Summary: Curfew, Palakkad district, Monday, Coronavirus
COMMENTS