തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ചെയര്‍മാനായി സംവിധായകന്‍ അടൂര്‍ ഗ...
തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ചെയര്‍മാനായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിയമിതനായി. നിലവിലെ ചെയര്‍മാന്‍ ആര്‍.ഹരികുമാറിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നിയമനം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സിനിമാ ദൃശ്യകലാ രംഗങ്ങളിലെ പരിശീലനത്തിനും മറ്റ് പഠന ഗവേഷണങ്ങള്‍ക്കുമായി കേരള സര്‍ക്കാര്‍ സ്ഥാപിച്ചതാണ് കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ്. ഇതിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ എത്തുന്നത് സ്ഥാപനം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ആദ്യപടിയാണെന്ന് മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി.
Keywords: Adoor Gopalakrishnan, K.R Narayanan institute, Chairman

COMMENTS