കൊച്ചി: മൂവാറ്റുപുഴയ്ക്കടുത്ത് മേക്കടമ്പില്‍ മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് കാര്‍ പാഞ്ഞുകയറി നടന്‍ ബേസില്‍ ജോര്‍...
കൊച്ചി: മൂവാറ്റുപുഴയ്ക്കടുത്ത് മേക്കടമ്പില്‍ മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് കാര്‍ പാഞ്ഞുകയറി നടന്‍ ബേസില്‍ ജോര്‍ജ് (30) ഉള്‍പ്പെടെ മൂന്നു പേര്‍ക്കു ദാരുണാന്ത്യം.
നിധിന്‍ (35) അശ്വിന്‍ (29) എന്നിവരാണു മരിച്ച മറ്റുള്ളവര്‍. നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്. കാറിന്റെ അമിതവേഗമാണ് അപകടകാരണമായതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറിലുണ്ടായിരുന്നവരെല്ലാം വാളകം മേഖലയിലുള്ളവരാണെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'പൂവള്ളിയും കുഞ്ഞാടും' എന്ന സിനിമയിലെ നായകനാണ് വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജിന്റെ മകന്‍ ബേസില്‍. സിജിയാണ് അമ്മ. സഹോദരന്‍- ബെന്‍സില്‍.
ലിതീഷ് (30), സാഗര്‍ (19) മറുനാടന്‍ തൊഴിലാളികളായ റമോണ്‍ ഷേഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്ക്. നാലു പേരുടെയും നില ഗുരുതരമാണെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. മൃതദേഹങ്ങളും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം അപകടത്തില്‍ പെട്ടവരെ രക്ഷിച്ചത്. വൈകാതെ ഫയര്‍ ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ച് അകത്തുകുടുങ്ങിയവരെയും രക്ഷിച്ചു.
കൊറോണ കാലത്ത് സാമൂഹ്യ അകലം പാലിക്കാതെ വന്‍ ജനാവലി അപകട സ്ഥലത്ത് തടിച്ചു കൂടുകയും ചെയ്തു. ഒടുവില്‍ പൊലീസ് ഏറെ പണിപ്പെട്ടാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
COMMENTS