തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 53 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 48 പേര്‍ മറുനാടുകളില്‍ നിന്നെത്തിയവരാണെന്ന് ആരോഗ്യമ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 53 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 48 പേര്‍ മറുനാടുകളില്‍ നിന്നെത്തിയവരാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
ഇവരില്‍ 19 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1 എന്നിങ്ങനെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രോഗികളുടെ കണക്ക്. പാലക്കാട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരം-12
കണ്ണൂര്‍-12
മലപ്പുറം-5
കാസര്‍കോട്-5
ആലപ്പുഴ-4
എറണാകുളം-4
പാലക്കാട്-4
കൊല്ലം-3
പത്തനതിട്ട-2
കോഴിക്കോട്-1
എന്നിങ്ങനെയാണ് ഇന്നു രോഗം ബാധിച്ചവരുടെ കണക്ക്.
കൊറോണ വൈറസ് ബാധിച്ചു മേയ് 20ന് ദുബായില്‍ നിന്നെത്തി കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി. ഇവര്‍ കാന്‍സര്‍ ബാധിതയായിരുന്നു.
ചികിത്സയിലായിരുന്ന വയനാട് ജില്ലയില്‍ നിന്നുള്ള മൂന്നു പേരുടെയും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള രണ്ടു പേരുടെയും പരിശോധനാ ഫലം ഇന്നു നെഗറ്റീവായി.
322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. 520 പേര്‍ ഇതുവരെ രോഗമുക്തി നേടി.
ഇന്ന് 18 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ കോടോം ബേളൂര്‍, കണ്ണൂര്‍ ജില്ലയിലെ കൂടാളി, കണിച്ചാര്‍, പെരളശ്ശേരി, പന്ന്യന്നൂര്‍, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, പാലക്കാട് ജില്ലയിലെ വെള്ളിനേഴി, അമ്പലത്തറ, ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മുണ്ടൂര്‍, കടമ്പഴിപ്പുറം, വല്ലപ്പുഴ, പെരുമാട്ടി, കോട്ടയം ജില്ലയിലെ മീനടം, വെള്ളാവൂര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, പാണ്ടനാട്, എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ആകെ 55 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
Summary: 53 people in Kerala have been diagnosed with coronavirus today. Of them, 48 were from other countries and outer states, Health Minister KK Shailaja said. Of these, 19 were from overseas. 29 were from other states. (Maharashtra-19, Gujarat-5, Tamil Nadu-3, Delhi-1 and Madhya Pradesh-1.
Key Words: Kerala, Coronavirus, Health Minister KK Shailaja, Maharashtra, Gujarat, Tamil Nadu, Delhi, Madhya Pradesh
COMMENTS