തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 12 പേര്‍ മറുനാടുകളില്‍ നിന്നെത്തിയവരാണ്. രണ്ടു പേര...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 12 പേര്‍ മറുനാടുകളില്‍ നിന്നെത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നിരിക്കുന്നത്. ഇന്ന് ചികിത്സയിലിരിക്കുന്ന ആരുടെയും പരിശോധനാഫലം നെഗറ്റീവായില്ല.
മലപ്പുറം- 4
പാലക്കാട്- 2
കോഴിക്കോട് - 2
കണ്ണൂര്‍- 2
കൊല്ലം- 1
എറണാകുളം- 1
തൃശൂര്‍- 1
കാസര്‍കോട്- 1
എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.
രോഗികളില്‍ ഓരാള്‍ കുവൈറ്റില്‍ നിന്നും മറ്റൊരാള്‍ യുഎഇയില്‍ നിന്നുമെത്തിയവരാണ്. ഏഴു പേര്‍ തമിഴ്നാട്ടില്‍ നിന്നും മൂന്നു പേര്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരാണ്.
എറണാകുളത്ത് ചികിത്സയിലുള്ള ഒരു വ്യക്തി മാലദ്വീപില്‍ നിന്നു വന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലത്ത് രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.
വയനാട് ജില്ലയിലെ പനമരം പ്രദേശം കൂടി ഹോട്ട് സ്പോട്ട് പട്ടികയിലായി. ഇപ്പോള്‍ 23 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രോഗം സ്ഥിരികരിച്ച് ചികിത്സയിലുള്ളവര്‍-101
കൊറോണ രോഗമുക്തി നേടിയവര്‍-497
എയര്‍പോര്‍ട്ട് വഴി വന്നവര്‍-3467
സീപോര്‍ട്ട് വഴി വന്നവര്‍- 1033
ചെക്ക് പോസ്റ്റ് വഴി എത്തിയവര്‍-55,086
റെയില്‍വേ വഴി വന്നവര്‍-1026
ആകെ പുറത്തുനിന്ന് എത്തിയവര്‍- 60,612
ആകെ നിരീക്ഷണത്തിലുള്ളവര്‍- 62,529
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍-61,855
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-674
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-159
Keywords: Kerala, India, Coronavirus, Covid 19
COMMENTS