സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും കേരളത്തില്‍ തിരുവനന്തപുരം, കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്,...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും കേരളത്തില്‍ തിരുവനന്തപുരം, കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടര്‍ന്നേക്കും.
ഈ എട്ടു ജില്ലകള്‍ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകളായി നിശ്ചയിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ രാജ്യത്തു തന്നെ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഹോട്ട് സ്‌പോട്ടുകള്‍ അടച്ചിടാന്‍ തന്നെയായിരിക്കും കേന്ദ്ര നിര്‍ദ്ദേശം.
രാജ്യത്തെ 82 ശതമാനത്തിലധികം കോവിഡ് രോഗികളുള്ളത് 62 ജില്ലകളിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 22നു ശേഷം ഇവിടുത്തെ രോഗികളുടെ എണ്ണം മൂന്നിരട്ടിയായിട്ടുണ്ട്. ആശങ്കപ്പെടുത്തുന്ന ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
രാജ്യത്ത് അടുത്ത രണ്ടു മാസത്തേയ്ക്ക് 2.7 കോടി എന്‍95 മാസ്‌ക്കുകളും 16 ലക്ഷം പരിശോധനാ കിറ്റുകളും 50,000 വെന്റിലേറ്ററുകളും വേണ്ടിവന്നേക്കുമെന്നു കരുതുന്നു. ഇവ സജ്ജമാക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കമാരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 720 ജില്ലകളാണ് രാജ്യത്താകെയുള്ളത്. ഇനിയും ജില്ലകളിലേക്കു പടര്‍ന്നാല്‍ അവയിലും നിയന്ത്രണം വ്യപാപിപ്പിക്കുയല്ലാതെ വഴിയില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം ഇന്ന് ഉച്ചയ്ക്ക് ചേരുകയാണ്. ഹോട്ട്സ്പോട്ട് ജില്ലകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പെടെ തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടായേക്കും.
Summary: Even if the lockdown is withdrawn on April 14, tight control will continue in the districts of Thiruvananthapuram, Kasaragod, Kannur, Kozhikode, Malappuram, Thussur, Ernakulam and Pathanamthitta in Kerala.
These eight districts are listed as Covid 19 hot spots. These districts have reported the highest number of Covid positive cases in the State. The central directive is to shut down such hot spots.
More than 82 per cent of Covidi cases are found in 62 districts in India. The number of patients has tripled since March 22 in these districts. This worrying situation that has prompted the government to tighten control.
Corona was reported in 274 districts out of 720 districts across the country. Health experts say there is no option but to extend control to the districts if it spread further.
A full meeting of the Union Cabinet is scheduled to take place this afternoon. Decisions, including the sealing of hotspot districts, will be made at this meeting.
Keywords: April 14, Thiruvananthapuram, Kasaragod, Kannur, Kozhikode, Malappuram, Thussur, Ernakulam and Pathanamthitta, Kerala, Covid 19, hot spots, India, Union Cabinet
COMMENTS