തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുനിരത്തില്‍ മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 954 കേസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയ...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുനിരത്തില്‍ മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 954 കേസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകുന്നേരം നാലുമണിവരെയുള്ള കണക്കനുസരിച്ചാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കി ഇന്നലെ പൊലീസ് ഉത്തരവിറക്കിയിരുന്നു. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമം 290 പ്രകാരം കേസെടുക്കുമെന്നും ആദ്യം 200 രൂപ പിഴ ചുമത്തുമെന്നും അടുത്ത ദിവസം മുതല്‍ പിഴ 5000 രൂപ ആകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുള്ള മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവ മുഖാവരണമായി ഉപയോഗിക്കാമെന്നും ഡി.ജി.പി അറിയിച്ചിരുന്നു.
Keywords: Mask, registered, 954 cases, Kerala

COMMENTS