സ്വന്തം ലേഖകന്‍ മുംബയ് : ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബയിലെ ധാരാവിയില്‍ കൊറോണ വൈറസ് എത്തിച്ചത് ഡല്‍ഹിയിലെ തബലീഗ് സമ്...
സ്വന്തം ലേഖകന്‍
മുംബയ് : ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബയിലെ ധാരാവിയില്‍ കൊറോണ വൈറസ് എത്തിച്ചത് ഡല്‍ഹിയിലെ തബലീഗ് സമ്മേളനം കഴിഞ്ഞെത്തിയ മലയാളികളെന്ന് മഹാരാഷ്ട്ര പൊലീസ്.
ധാരാവിയില്‍ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് 56കാരന്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് രോഗം പകര്‍ന്നത് മലയാളികളാണെന്നാണ് കണ്ടെത്തല്‍. ഇവിടെ താമസിച്ചവരെ ഉടന്‍ കണ്ടെത്തണമെന്നും കേരളത്തില്‍ കൊറോണ വൈറസിന്റെ സാമൂഹ്യവ്യാപനത്തിന് ഇവര്‍ ഇടയാക്കിയേക്കുമെന്നും മുംബയ് പൊലീസ് കേരള പൊലീസിനെ അറിയിച്ചിട്ടുണ്ട്.
മുംബയില്‍ മരിച്ചയാള്‍ക്ക് ധാരാവിയിലുള്ള വീട് വാടകയ്ക്കു കൊടുത്തിരുന്നു. ഈ വീട്ടിലേക്കാണ് നിസാമുദ്ദീനില്‍ നിന്നു തബലീഗ് സമ്മേളനം കഴിഞ്ഞെത്തിയവര്‍ വന്നു താമസിച്ചത്. ഇവരുമായി മരിച്ചയാള്‍ ഇടപഴകിയിരുന്നു. ഈ വഴിയിലാണ് ഇയാള്‍ക്കു രോഗം പകര്‍ന്നത്. മരിച്ചയാളില്‍ നിന്ന് എത്ര പേര്‍ക്ക് രോഗബാധയുണ്ടായെന്നു കണ്ടെത്താനായിട്ടില്ല. അതുപോലെ മലയാളികള്‍ ഇവിടെ ആരുമായൊക്കെ ഇടപെട്ടിരുന്നുവെന്നും പൊലീസിന് അറിയാനാവുന്നില്ല.
തബലീഗ് സമ്മേളനം കഴിഞ്ഞ് കേരളത്തിലേക്കു പോകാതെ ഇവര്‍ ധാരാവിയില്‍ എന്തിനെത്തിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനു കൂടിയാണ് ഇവരെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടിയിരിക്കുന്നത്. എത്ര മലയാളികളാണ് ഇവിടെ എത്തിയതെന്നതും മുംബയ് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
70 ലക്ഷത്തിലധികം ആളുകള്‍ തിങ്ങി വസിക്കുന്ന ധാരാവിയില്‍ കൊറോണ വൈറസ് എത്തിയത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ഇവിടെ രോഗം പടര്‍ന്നാല്‍ നിയന്ത്രിക്കുക ഒരുപക്ഷേ, അസാധ്യമായിരിക്കും.
ഇവിടെ ജോലി ചെയ്യുന്ന ഒരു ശുചീകരണ തൊഴിലാളിക്കും ഡോക്ടര്‍ക്കും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്തു. ഇതോടെ, സാമൂഹ്യ വ്യാപനം സംഭവിച്ചോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഇതുവരെ 336 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 16 പേര്‍ വൈറസ് ബാധിച്ചു മരിക്കുകയും ചെയ്തു.
Summary: Keraliites spread coronavirus in Dharavi, one of the largest slums in the world. The Maharashtra police said that they arrived in Dharavi after the Tabalig summit in Delhi.
It is learned that the person who died after Covid 19 was got infected from Keralites.
Keywords: Mumbai Police, Kerala Police, Dharavi, Nizamuddin , Tabligh, Malayalees, Covid 19
COMMENTS