സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചു നിലവിലുള്ള ധാരണകള്‍ പലതും തെറ്റിക്കുന്നതാണ് ഇന്നലെ കോട്ടയത്തു ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചു നിലവിലുള്ള ധാരണകള്‍ പലതും തെറ്റിക്കുന്നതാണ് ഇന്നലെ കോട്ടയത്തു സംക്രാന്തിയില്‍ വീട്ടമ്മയ്ക്കു പോസിറ്റീവ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സംഭവം.
ഷാര്‍ജയില്‍ നിന്ന് ഒന്നര മാസം മുന്‍പാണ് വീട്ടമ്മ വന്നത്. വന്നതും മുതല്‍ ഇവര്‍ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. സാധാരണ 14 ദിവസമാണ് കൊറാണ വൈറസ് പുറത്തുവരാനുള്ള സമയമായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ നിന്ന് ഒരുപടി കൂടി കടന്ന് കേരളം ഗള്‍ഫില്‍ നിന്നെത്തുവനര്‍ക്ക് 28 ദിവസത്തെ ക്വാന്റൈനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഒന്നര മാസം കഴിഞ്ഞ് വീട്ടമ്മയ്ക്കു കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനര്‍ത്ഥം കോവിഡ് 19 വൈറസ് മനുഷ്യ ശരീരത്തില്‍ ദീര്‍ഘകാലം തലപൊക്കാതെ കിടക്കാമെന്നുകൂടിയാണ്.
വീട്ടമ്മയ്ക്ക് മറ്റെവിടെനിന്നും വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പ്രാധമിക നിഗമനം. കൊറോണ വൈറസിന് അടിക്കടി ജനിതക മാറ്റം വരുന്നതായി ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രത്യൗഷധം കണ്ടെത്തുന്നതും വൈകുന്നതും.
സംക്രാന്തിയിലെ കേസ് കൊറോണ വൈറസിനെ കുറിച്ചു പഠിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നായി മാറിയിരിക്കുകയുമാണ്.

After 45 days of quarantine, the housewife's Covid test is positive, scientists surprised
Summary: A month and a half later, a housewife from Kottayam, Samkranthi has reported Covid 19 test positive. This means that the Covid19 virus can remain in the human body for a long time.
Keywords: Housewife, Coronavirus, Outbreak, Kottayam, Samkranthi, Sharjah, Kerala government, Covid19 virus, Epidemic
COMMENTS