എറണാകുളം: സ്പ്രിംഗ്ളര്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ നല്‍കിയത് അപകടകരമായ ഉത്തരമെന്ന് ഹൈക്കോടതി. വിവാദത്തില്‍ സര്‍ക്കാരിനു കനത്ത തിരിച്ച...
എറണാകുളം: സ്പ്രിംഗ്ളര്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ നല്‍കിയത് അപകടകരമായ ഉത്തരമെന്ന് ഹൈക്കോടതി. വിവാദത്തില്‍ സര്‍ക്കാരിനു കനത്ത തിരിച്ചടിയാവുന്ന നടപടികളാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.
കമ്പനിക്ക് ഇനി ഇനി ഡാറ്റ അപ്ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി കേരള സര്‍ക്കാരിനു നിര്‍ദ്ദേശം കൊടുത്തു. വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയില്‍ അയക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. വ്യക്തികളുടെ ചികിത്സാ വിവരങ്ങള്‍ വളരെ പ്രധാനമാണ്. കൃത്യമായ ഉത്തരം സ്പ്രിംഗ്ളര്‍ കമ്പനി നല്‍കാതെ ഇനി ഡാറ്റ കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍, കമ്പനിയുടെ പ്രവര്‍ത്തനം സേവനമാണെന്നും വ്യക്തി സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചത്. ഈ സമയത്താണ് ഉത്തരം അപകടകരമാണെന്ന പരാമര്‍ശം കോടതി നടത്തിയത്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ വ്യക്തികള്‍ക്ക് സര്‍ക്കാരിനെതിരെ നിയമ നടപടി സാദ്ധ്യമാണെന്നും കോടതി പറഞ്ഞു.
ഈ വിഷയത്തില്‍ അമേരിക്കന്‍ കോടതിയുടെ അധികാര പരിധി തിരഞ്ഞെടുത്തത് എന്തിനെന്നും നിയമവകുപ്പുമായി ചര്‍ച്ച ചെയ്യാതിരുന്നത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.
സ്പ്രിംഗ്ളര്‍ കമ്പനികാരണമാണോ കേരളത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതെന്ന് കോടതി ചോദിച്ചു. ഡാറ്റ ചോരുന്നാല് സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി.
കൊറോണ വ്യാപനം തടയുന്നതിനു സര്‍ക്കാര്‍ നടത്തിയ നല്ല പ്രവര്‍ത്തനങ്ങളെ അഭിനനന്ദിക്കുന്നുവെന്നും സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാകക്കി. കേസ് 24 ന് വീണ്ടും പരിഗണിക്കും.
ഏതൊക്കെ രോഗങ്ങള്‍ക്കാണ് ചികിത്സ തേടുന്നതെന്ന് ഒരോ വ്യക്തിയോടും നടതത്തുന്ന ചോദ്യം സെന്‍സിറ്റീവാണെന്നും ഈ വിവരങ്ങളാണ് സ്പ്രിംഗ്ലറിന് കൈമാറ്റം ചെയ്യുന്നതെന്നും അതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ഹര്ജിക്കാരന് പറഞ്ഞു.
മൊബൈല്‍ ആപ്പിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ കമ്പനിക്ക് അയച്ചുകൊടുത്ത് അവരുടെ സെര്‍വറില്‍ സേവ് ചെയ്യുകയാണ്. വ്യക്തിയുടെ അനമുതി ഇല്ലാതെയാണ് വിവരം കൈമാറുന്നത്. കേരള സര്‍ക്കാരിന്റെ സെര്‍വറില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നെങ്കില്‍ അപകടമില്ലായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ പെട്ടെന്ന് പ്രവര്‍ത്തിക്കുകയായിരുന്നു എന്നും സെന്‍സിറ്റീവ് വിവരങ്ങള്‍ ഒന്നും കൈമാറിയിട്ടില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
മെഡിക്കല്‍ വിവരങ്ങള്‍ സെന്‍സിറ്റീവ് മാത്രമല്ല അപകടകരവുമാണെന്നായിരുന്നു കോടതിയുടെ മറുപടി. കേരളത്തിന് സ്വന്തമായി ഐ.ടി വിഭാഗം ഉള്ളപ്പോള്‍ മൂന്നാമതൊരു കമ്പനിയെ ഈ ചുമതല ഏല്പിച്ചതെന്തിനെന്നു കോടതി ചോദിച്ചു.
Keywords: Kerala, High Court, Data Scam, Springler Company
COMMENTS