ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് - 19 പരിശോധന എല്ലാവര്‍ക്കും സൗജന്യമായി നടത്തണമെന്ന ഉത്തരവ് പരിഷ്‌കരിച്ച് സുപ്രീംകോടതി. പരിശോധന പാവപ്പെട്ടവര്...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് - 19 പരിശോധന എല്ലാവര്‍ക്കും സൗജന്യമായി നടത്തണമെന്ന ഉത്തരവ് പരിഷ്‌കരിച്ച് സുപ്രീംകോടതി. പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അതിനാല്‍ ഇനി മുതല്‍ സ്വകാര്യ ലാബുകള്‍ക്ക് തുക ഈടാക്കാം.
നേരത്തെ സ്വകാര്യ ലാബുകളടക്കം എല്ലാവരും കൊവിഡ് - 19 പരിശോധന സൗജന്യമായി ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് തങ്ങള്‍ക്ക് താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഇത്തരത്തിലുള്ള പരിശോധനാ സൗകര്യം ആര്‍ക്കൊക്കെ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാമെന്നും മറ്റേതെങ്കിലും വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ പരിശോധന ലഭിക്കേണ്ടതുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം തീരമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Keywords: Covid - 19, Free testing, Supreme court, Central government

COMMENTS