ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്തെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി പുതിയ പട്ടിക തയ്യാറാക്കി. ഇതിന്‍ പ്രകാരം കേരളത്...
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്തെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി പുതിയ പട്ടിക തയ്യാറാക്കി. ഇതിന്‍ പ്രകാരം കേരളത്തില്‍ കോട്ടയം, കണ്ണൂര്‍ ജില്ലകള്‍ റെഡ് സോണിലാണ്.
28 ദിവസമായി പുതിയ രോഗികളില്ലാത്തതിനാല്‍ എറണാകുളം, വയനാട് ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളെ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മേയ് നാലിനു ലോക് ഡൗണ്‍ മാറിയാലും രെഡ് സോണില്‍ കടുത്ത നിയന്ത്രണം തുടരും. ഗ്രീന്‍ സോണില്‍ കഴിയുന്നത്ര ജനജീവിതം സാധാരണ നിലയിലാക്കാനാണ് ആലോചന. ഓറഞ്ച് സോണില്‍ ഭാഗിക നിയന്ത്രണങ്ങള്‍ തുടരും.
ഗ്രീന്‍ സോണ്‍: 319 ജില്ലകള്‍
റെഡ് സോണ്‍: 130 ജില്ലകള്‍
ഓറഞ്ച് സോണ്‍: 284 ജില്ലകള്‍
ഗ്രീന്‍ സോണ്‍ ജില്ലകളില്‍ വ്യവസായ- വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചേക്കും. ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണിലുമുള്ള ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.
ഇതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാം സാമ്പത്തിക പാക്കേജ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നു സൂചനയുണ്ട്.
COMMENTS