തിരുവനന്തപുരം: കേന്ദ്ര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 88 കേന്ദ്രങ്ങള്‍ കോവിഡ് ഹോ...
തിരുവനന്തപുരം: കേന്ദ്ര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 88 കേന്ദ്രങ്ങള്‍ കോവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.
ഈ മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ഒരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നുമാണ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയും അറിയിച്ചു.
നിലവിലെ പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്‍ഡറി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ചത്. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിക്കും.
ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമേ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒരു പ്രദേശത്തെ ഒഴിവാക്കൂ എന്നു മന്ത്രി ശൈലജ പറഞ്ഞു.
ജില്ല തിരിച്ചുള്ള ഹോട്ട് സ്‌പോട്ടുകള്‍
തിരുവനന്തപുരം (3):
തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്
കൊല്ലം (5):
കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുനിസിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍
ആലപ്പുഴ (3):
ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍
പത്തനംതിട്ട (7):
അടൂര്‍ മുനിസിപ്പാലിറ്റി, വടശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ര്‍ പഞ്ചായത്തുകള്‍
കോട്ടയം ജില്ല (1):
തിരുവാര്‍പ്പ് പഞ്ചായത്ത്
ഇടുക്കി (6):
തൊടുപുഴ മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍
എറണാകുളം (2):
കൊച്ചി കോര്‍പറേഷന്‍, മുളവുകാട് പഞ്ചായത്ത്.
തൃശൂര്‍ (3):
ചാലക്കുടി മുനിസിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍
പാലക്കാട് (4):
പാലക്കാട് മുനിസിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍
മലപ്പുറം (13):
മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുനിസിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍
കോഴിക്കോട് (6):
കോഴിക്കോട് കോര്‍പറേഷന്‍, വടകര മുനിസിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകള്‍
വയനാട് (2):
വെള്ളമുണ്ട, മൂപ്പയ്‌നാട് പഞ്ചായത്തുകള്‍
കണ്ണൂര്‍ (19):
കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുനിസിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍
കാസര്‍കോട് (14):
കാഞ്ഞങ്ങാട്, കാസര്‍ഗോഡ് മുനിസിപ്പാലിറ്റികള്‍ ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.
Summary: As per the central direction, 88 centers including Thiruvananthapuram Corporation have been declared as Covid Hotspots in Kerala.
The order issued by the chief secretary said strict regulations in these areas would continue and no concessions would be allowed.
Keywords: Kerala, Coronavirus, Hot Spot, Covid 19
COMMENTS