തിരുവനന്തപുരം: കേരളത്തില്‍ ഇന്നു 10 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 19 പേര് കൂടി ഇന്ന്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നു 10 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 19 പേര് കൂടി ഇന്ന് രോഗമുക്തരാവുകയും ചെയ്തു.
കണ്ണൂര്‍ 7, കാസര്‍കോട് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ഇന്നത്തെ രോഗബാധിതരുടെ കണക്ക്. രോഗബാധിതരില്‍ മൂന്നുപേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. സമ്പര്‍ക്കം വഴിയാണ് ഏഴുപേര്‍ക്ക് രോഗം പിടിപെട്ടത്.
കാസര്‍കോട് 9, പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2, തൃശൂര്‍ 1 എന്നിങ്ങനെയാണ് ഇന്നു രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
228 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 1,23,490 പേര് നിരീക്ഷണത്തിലുണ്ട്. ഇന്ന് 201 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12,818 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.
Summary: Chief Minister Pinarayi Vijayan said that Covid 19 has been confirmed with ten more people in the state today. Three of the victims were from abroad. Seven people got infected by contact.
A total of 228 people are currently receiving treatment in the state. 1,23,490 are under surveillance. A total of 201 people were hospitalized today. A total of 12,818 samples were confirmed as non-infected.
Keywords: Kerala, Corona, Covid 19, Pinarayi Vijayan
COMMENTS