തിരുവനന്തപുരം: ഇറ്റലിയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...
തിരുവനന്തപുരം: ഇറ്റലിയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കളാണിവര്‍.
ഇവര്‍ക്കു കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് അറിയിച്ചത്. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന നാലു പേര്‍ക്കും കോട്ടയം ജില്ലയിലെ രണ്ടു പേര്‍ക്കും നേരത്തെ കോവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 85 ന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍ അപകട സാദ്ധ്യത കൂടിയവരാണ്. ഇവരെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം നടക്കുന്നുണ്ട്.
വൈറസ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
ഇറ്റലിയില്‍ നിന്നു വന്ന മൂന്നു പേരുമായി സമ്പര്‍ക്കമുണ്ടായ കുറേ പേരിലേക്ക് രോഗപ്പകര്‍ച്ചയ്ക്കു സാധ്യതയുണ്ട്. എന്നാല്‍, രണ്ടു ദിവസം കൊണ്ടുതന്നെ ഇവരില്‍ ബഹുഭൂരിപക്ഷം പേരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞു. ബാക്കിയുള്ളവരേയും കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.
എറണാകുളത്ത് ചികിത്സയിലുള്ളവരോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരുടേയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഭയപ്പെടേണ്ടതില്ല. എല്ലാവരും സഹകരിക്കണം, മന്ത്രി പറഞ്ഞു.
Keywords: Kerala, Coronavirus, Covid 19, Virus
COMMENTS